ബ്രിട്ടനിൽ 23,000 പേർ നിരീക്ഷണത്തിൽ
text_fieldsലണ്ടൻ: ബ്രിട്ടനിൽ തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധെപ്പട്ട് 23,000 പേർ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. മാഞ്ചസ്റ്ററിൽ ചാവേറാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനുശേഷം രാജ്യത്ത് ഭീകരവാദഭീഷണി ഉയർന്നിരിക്കുകയാണ്.
ആക്രമണം നടത്തിയ ലിബിയൻ സ്വദേശി സൽമാൻ അബേദി ബ്രിട്ടീഷ് രഹസ്യാന്വേഷണ-ഭീകരവിരുദ്ധ ഏജൻസിയായ മിലിട്ടറി ഇൻറലിജൻസ് 5(എം.െഎ 5)െൻറ നിരീക്ഷണത്തിലായിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ എം.െഎ 5നുമേൽ സമ്മർദം ചെലുത്തുകയും െചയ്തു. ഇതിെൻറ പശ്ചാത്തലത്തിലാണ് ഭീകരവാദപ്രവണതയുള്ള 23,000 പേർ രാജ്യത്തുണ്ടെന്ന വിവരം സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ടത്. ഇവരിൽ 3000 പേർ പൊലീസിെൻറയും രഹസ്യാന്വേഷണ ഏജൻസികളുടെയും സജീവ നിരീക്ഷണത്തിലാണ്. മറ്റുള്ള 20,000 പേർ മുൻ അന്വേഷണങ്ങളിൽ ഉൾപ്പെട്ടവരും അപകടസാധ്യത ഉയർത്തുന്നവരുമാണ്.
ബോംബ് ഭീഷണി: തിയറ്ററിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു
ലണ്ടൻ: ബോംബ് ഭീഷണിയെതുടർന്ന് ലണ്ടനിലെ ഒാൾഡ് വിക് തിയറ്ററിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്റ്റാർ വാർസ് നടൻ ജോൺ ബൊയേഗയും ഒഴിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഭീഷണിയെ തുടർന്ന് തിയറ്ററിനുത്ത വാട്ടർ ലൂ, പബ്, റസ്റ്റാറൻറ് എന്നിവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
രണ്ടുമണിക്കൂർ നീണ്ട തിരച്ചിലിനുശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മാഞ്ചസ്റ്റർ ഭീകരാക്രമണത്തിനുശേഷം ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.