ചരിത്രംകുറിച്ച് മാര്‍പാപ്പ സ്വീഡനില്‍
text_fieldsസ്റ്റോക്ഹോം: 500 വര്‍ഷം മുമ്പ് റോമന്‍ കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ നവീകരണ പ്രക്ഷോഭത്തിന്‍െറ വാര്‍ഷികാഘോഷത്തിന് തുടക്കംകുറിക്കാന്‍ പോപ് ഫ്രാന്‍സിസ് സ്വീഡനിലത്തെി. ദക്ഷിണ നഗരമായ ലൂണ്ടില്‍ തുടങ്ങിയ വാര്‍ഷികാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിളര്‍പ്പിന്‍െറ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ മാര്‍പാപ്പ എത്തിയെന്നത് സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം നല്‍കുന്നു. 500 വര്‍ഷത്തെ പിളര്‍പ്പിനുശേഷം, 1965ല്‍ സമാപിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു പിന്നാലെയാണ് ഇരു സഭകളും തമ്മിലെ ചര്‍ച്ച ആരംഭിച്ചത്. ഈ ചര്‍ച്ചയുടെ അമ്പതാം വാര്‍ഷികാഘോഷവും തുടങ്ങാനിരിക്കെയാണ് സഭാപ്രഥമന്‍െറ സന്ദര്‍ശനം.
മാര്‍ട്ടിന്‍ ലൂഥറിന്‍െറ പിന്മുറക്കാരായ പ്രൊട്ടസ്റ്റന്‍റുകള്‍ ഭൂരിപക്ഷമായ സ്വീഡനില്‍ ഇന്ന് അവരുടെ ജനസംഖ്യ കുറഞ്ഞുവരുകയാണ്. കുടിയേറ്റത്തിലൂടെ കത്തോലിക്ക വിഭാഗം ജനസംഖ്യയില്‍ വര്‍ധിക്കുന്നുമുണ്ട്. പരിപാടിയില്‍ സംബന്ധിച്ചതുവഴി മാര്‍ട്ടിന്‍ ലൂഥറിന്‍െറ കല്‍പനകളെ അംഗീകരിച്ചെന്ന് അര്‍ഥമാക്കുന്നില്ളെന്നും, പിളര്‍പ്പിലേക്ക് നയിച്ച സംഭവങ്ങളെ ആദരപുരസ്സരം സ്മരിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.