മേരി; ഫ്രാൻസിലെ ആദ്യ ഭിന്നലിംഗക്കാരി മേയർ
text_fieldsപാരിസ്: ഫ്രാൻസിൽ ആദ്യമായി ഭിന്നലിംഗക്കാരി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. വടക്കു കിഴക്കൻ ഫ്രാൻസിലെ ടില്ലോയ്ലെ മാർഷ്യനസ് എന്ന സ്ഥലത്തെ കൗൺസിലാണ് മേരി കാവുവിനെ (55) മേയറായി തെരഞ്ഞെടുത്തത്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ഇവർ തെരഞ്ഞെടുപ്പ് നേരിട്ടത്.
‘ഞാൻ ഭിന്നലിംഗക്കാരിയാണോ അല്ലേ എന്നതിെൻറ പേരിലല്ല എന്നെ ജനം തെരഞ്ഞെടുത്തതെന്നും മുന്നോട്ടുവെച്ച ആശയങ്ങളുടെ പേരിലാണെന്നും’ മേരി പറഞ്ഞു. മേരിയെ ലിംഗസമത്വ മന്ത്രി മർലീനെ ഷിയാപ അഭിനന്ദനവും പിന്തുണയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.