ചർച്ചുകളിലെ ലൈംഗിക ചൂഷണം തടയാൻ കർശന നടപടി വേണമെന്ന് മാർപാപ്പ
text_fieldsവത്തിക്കാൻ സിറ്റി: കത്തോലിക്ക ചർച്ചുകളിൽ ആവർത്തിക്കപ്പെടുന്ന കുട്ടികൾക്കെതിരാ യ ൈലംഗികാതിക്രമം തടയാൻ പഴുതടച്ച സംവിധാനം വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അത്തര ം കുറ്റകൃത്യങ്ങൾ തടയാനുള്ള മാർഗങ്ങൾ നടപ്പാക്കാൻ ലോകം കാത്തിരിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു. പുരോഹിതന്മാർക്കെതിരായി ഉയരുന്ന ലൈംഗികാരോപണങ്ങൾ വർധിച്ച സാഹചര്യത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് മുതിർന്ന ബിഷപ്പുമാരെ വിളിച്ചുവരുത്തി നടത്തിയ പ്രത്യേക യോഗത്തിലാണ് പോപ്പിെൻറ പ്രസ്താവന. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു സമ്മേളനം വത്തിക്കാനിൽ നടക്കുന്നത്. മൂന്നു ദിവസമായി തുടരുന്ന സമ്മേളനത്തിൽ പുരോഹിതന്മാരുടെ ലൈംഗികാതിക്രമണങ്ങൾ തടയാനുള്ള മാർഗങ്ങൾ ചർച്ചചെയ്യും.
‘‘വിശ്വാസികൾ ലൈംഗികാതിക്രമണങ്ങൾക്കെതിരെയുള്ള പ്രസ്താവനകൾക്കല്ല കാത്തിരിക്കുന്നത്. അതിനപ്പുറം, സഭക്ക് പേരുദോഷം വരുത്തിവെക്കുന്ന ഇൗ അധാർമികത ചെറുക്കാനുള്ള നടപടികളാണ് അവർ തേടുന്നത്. നീതിക്കുവേണ്ടി കരയുന്ന നിരവധി പേർക്ക് നമുക്ക് മുഖം കൊടുക്കേണ്ടതുണ്ട്. വരുംദിവസങ്ങളിൽ അതിനായി കൃത്യമായ മാർഗങ്ങൾ തീരുമാനിക്കണം’’ -പോപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.