കരിനിയമം ദീർഘിപ്പിച്ചതായി ഉത്തരവ്
text_fieldsമനില: ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ തീവ്രവാദികളെ നേരിടാൻ പ്രഖ്യാപിച്ച കരിനിയമം നീട്ടി. ഇതു സംബന്ധിച്ച് പാർലമെൻറിൽ നടന്ന വോെട്ടടുപ്പിൽ ഭൂരിഭാഗം എം.പിമാരും അനുകൂലിച്ചു. ദ്വീപിലെ മറാവിയിലും െഎ.എസ് ഭീകരർ ശക്തിപ്രാപിച്ചുവരുകയാണ്. ഭീകരരെ അമർച്ചചെയ്യാൻ കരിനിയമം അനിവാര്യമാണെന്ന് പ്രസിഡൻറ് റൊഡ്രിഗോ ദുേതർതെ പ്രഖ്യാപിച്ചു.
എന്നാൽ, അധികാരം വ്യാപിപ്പിക്കാനുള്ള ദുേതർതെയുടെ ശ്രമമാണിതെന്നാണ് എതിരാളികളുടെ വാദം. മിൻഡനാവോയിൽ മുസ്ലിം വിമതർ സ്വയംഭരണത്തിനായി പ്രക്ഷോഭം തുടരുകയാണ്. കരിനിയമപ്രകാരം ആളുകളെ സൈന്യത്തിന് കരുതൽതടങ്കലിൽ വെക്കാൻ അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.