മെര്‍കലിന് ഭീഷണിയായി മാര്‍ട്ടിന്‍ ഷൂള്‍സ്
text_fieldsബര്‍ലിന്‍: ആഗസ്റ്റില്‍ ജര്‍മന്‍ പാര്‍ലമെന്‍റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരില്‍, നിലവില്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രസിഡന്‍റായ മാര്‍ട്ടിന്‍ ഷൂള്‍സിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു.
സൗമ്യനും ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ശൈലിയുമുള്ള, യൂറോപ്യന്‍ യൂനിയനില്‍ അനിഷേധ്യനായി മാറിയ ഷൂള്‍സ് തെരഞ്ഞെടുപ്പില്‍ മെര്‍കലിന് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. സര്‍വേകളില്‍, ഇതാദ്യമായി സോഷ്യലിസ്റ്റുകള്‍ 30 ശതമാനം ജനസമ്മതി നേടിയെടുത്തിട്ടുണ്ട്.
ഈ നില തുടരുകയാണെങ്കില്‍ സോഷ്യലിസ്റ്റുകള്‍ ഗ്രീന്‍ പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് ഇടതുപക്ഷ ഭരണം അധികാരത്തില്‍വരുമെന്നാണ് കണക്കാക്കുന്നത്. യൂനിയന് വന്‍ നഷ്ടമാണ് ഷൂള്‍സിന്‍െറ ജര്‍മന്‍ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമെന്ന് ഇ.യു ഭരണസമിതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.