മർയം മിർസാഖാനിക്ക് ഇറാൻ വിട നൽകി
text_fieldsതെഹ്റാൻ: ഗണിതശാസ്ത്രത്തിലെ നൊബേൽ സമ്മാനമായ ഫീൽഡ്സ് മെഡൽ നൽകി ലോകം ആദരിച്ച മർയം മീർസാഖാനിയുടെ മരണത്തിൽ ഇറാൻ അനുശോചിച്ചു. അർബുദത്തോടു പൊരുതി കീഴടങ്ങിയ മർയമിെൻറ ബുദ്ധിശക്തിയെ പ്രകീർത്തിച്ച ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ചു.
ഇറാൻപത്രങ്ങൾ മുഖപേജിൽതന്നെ മരണവാർത്ത നൽകി. പരമ്പരാഗത നിയമം തെറ്റിച്ച് ശിരോവസ്ത്രമണിയാത്ത മർയമിെൻറ ഫോേട്ടാ നൽകിയാണ് ചില ഇറാൻ പത്രങ്ങൾ മരണവാർത്ത റിപ്പോർട്ട് ചെയ്തത്. വളരെ അപൂർവമായി മാത്രമേ മാധ്യമങ്ങൾ ഇങ്ങനെ ചെയ്യാറുള്ളൂ. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം പൊതു ഇടങ്ങളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന് നിർബന്ധമാണ്. ജ്യോമട്രിയിൽ നൽകിയ സംഭാവനകൾ 2014ൽ പുരസ്കാരം ലഭിച്ചപ്പോൾ അവരുടെ രേഖാചിത്രം നൽകിയും പഴയ ഫോേട്ടാ നൽകിയുമാണ് ഇറാൻ പത്രങ്ങൾ വാർത്ത നൽകിയത്. അതോടെ നിരവധിപേർ വിമർശനങ്ങളുമായെത്തി. ഇൗ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയാണ് മർയം.
ഇറാനിൽ ജനിച്ച മർയം പിന്നീട് യു.എസിലേക്ക് കുടിയേറുകയായിരുന്നു. ഗണിത ശാസ്ത്രത്തിലെ രാജകുമാരി വിടവാങ്ങിയെന്നും, ഗണിത പ്രതിഭ മരണത്തിെൻറ ബീജഗണിതത്തിനു മുന്നിൽ കീഴടങ്ങിയെന്നു
മൊക്കെ പത്രങ്ങൾ തലക്കെട്ടിട്ടു. പതിവു തെറ്റിക്കാതെ ചില പത്രങ്ങൾ തലമറച്ച പഴയ ഫോേട്ടാ നൽകി വാർത്ത കൊടുത്തു.
‘വെളിച്ചമണഞ്ഞു, എെൻറ ഹൃദയം നിലച്ചു’ എന്ന വാക്കുകളിൽ സുഹൃത്ത് ഫിറോസ് നദേരിയാണ് മർയമിെൻറ മരണവിവരം ഇൻസ്റ്റഗ്രാം വഴി ലോകത്തെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.