പാരിസിലെ ബേക്കറിയിൽ സ്േഫാടനം; രണ്ട് മരണം; 47 പേർക്ക് പരിക്ക്
text_fieldsപാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ബേക്കറിയിൽ വാതകച്ചോർ ച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ രണ്ട് അഗ്നിശമനസേന ഉദ്യോ ഗസ്ഥർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 47പേരിൽ10 പേരുടെ നില ഗുരുതരമാണ്. ഫ യർ എൻജിനുകൾ ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
മേഖലയിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം. തിരക്കേറിയ വ്യാപാരകേന്ദ്രമാണിത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ഫ്രഞ്ച് പൊലീസ് തയാറായില്ല. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സർക്കാറിനെതിരായ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധംമൂലം പാരിസിലുടനീളം വൻ സുരക്ഷാസന്നാഹത്തെ വിന്യസിച്ചിരുന്നു.
അതിനിടയിലാണ് സ്ഫോടനം. സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. 200 ലേറെ അഗ്നിശമന സേന ജീവനക്കാരാണ് തീയണക്കാൻ ശ്രമം നടത്തുന്നത്. തെരുവിൽ ജനങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഗർണിയർ ഒാപറ ഹൗസിലേക്കുള്ള റോഡുകളുൾപ്പെടെ പൊലീസ് അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.