കോവിഡിന് കാരണം 5ജി ടവറുകൾ; ടവറുകൾ തീയിട്ട് നശിപ്പിച്ചു; ശുദ്ധ അസംബന്ധമെന്ന് ബ്രിട്ടീഷ് സർക്കാർ
text_fieldsലണ്ടൻ : കോവിഡ് ബാധ പടർന്നുപിടിക്കാൻ കാരണം മൊബൈൽ ഫോൺ 5ജി ടവറുകളാണെന്ന പ്രചരണം ശുദ്ധ മണ്ടത്തവും അപകടകരമായ വ്യാജവാർത്തയുമാണെന്ന് ബ്രിട്ടൻ. ഇത്തരത്തിൽ പ്രചരണത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്നും അടി യന്തര സാഹചര്യങ്ങളെ ഇത്തരത്തിലുള്ള പ്രചരണം പ്രതികൂലമായി ബാധിക്കുമെന്നും ദേശീയ മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവീസ് പ്രതികരിച്ചു.
കോവിഡ് വൈറസ് ബാധക്ക് കാരണം 5ജി നെറ്റ്വർക്കുകളാണെന്ന രീതിയിൽ വ്യാപകമായി പ്രചരണം നടന്നതിനെ തുടർന്ന് ലണ്ടനിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ മൊബൈൽ ടവറുകൾക്ക് തീയിട്ടിരുന്നു. ബിർമിങ്ഹാം, ലിവർപൂൾ, മേഴ്സിസൈഡിലെ മെല്ലിങ് എന്നിവിടങ്ങളിലാണ് 5ജി നെറ്റ്വർക്ക് ടവറുകൾ വ്യാപകമായി നശിപ്പിച്ചത്. 5ജി നെറ്റ്വർക്കുകൾ കോവിഡിന് കാരണമാകുമെന്ന് പറഞ്ഞ് യുട്യൂബിലും ഫേസ്ബുക്കിലും വ്യാജവാർത്തകൾ പരന്നിരുന്നു.
ഇത്തരത്തിലുള്ള തിയറികൾ ശുദ്ധ അസംബന്ധമാണ്, ഏറ്റവും മോശം വ്യാജവാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കും രോഗബാധിതർക്കും ഏറ്റവുമധികം ആവശ്യമായിവരുന്ന സേവനം മൊബൈൽ ഫോൺ നെറ്റ്വർക്കുകളാണ്. എന്നാൽ ഈ ഘട്ടത്തിൽ ഇവ തീയിട്ട് നശിപ്പിക്കുന്നതുപോലുള്ള നടപടികൾ നിരാശപ്പെടുത്തുന്നതായും പോവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.