തെരേസ മേയ്ക്ക് തിരിച്ചടി: ബ്രെക്സിറ്റ് കരാർ പാർലമെൻറ് തള്ളി
text_fieldsലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്തുപോകുന്നതുമായി (െബ്രക്സിറ്റ് ) ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടുവെച്ച കരാർ പാർലമെൻറ് തള്ളി.
230 വോട്ടുകൾക്കാണ് കരാർ പാർലമെൻറിൽ പരാജയപ്പെട്ടത്. 202 പേർ കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 432 പേരാണ് കരാ റിനെ എതിർത്ത് വോട്ട് ചെയ്തത്. മേയുടെ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളും കരാറിനെ എതിർത്ത് വോട്ട് ചെയ്തു.
118 കൺസർവേറ്റീവ് എം.പിമാരാണ് കരാറിനെ എതിർത്ത് വോട്ട് ചെയ്തത്. പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയുടെ മൂന്ന് അംഗങ്ങൾ കരാറിനെ അനുകൂലിച്ചും വോട്ട് ചെയ്തു. കരാർ പരാജയപ്പെട്ടതോടെ ബ്രിട്ടനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി.
നീണ്ട ചർച്ചകൾക്കൊടുവിലാണ് ബ്രിട്ടൺ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ബ്രെക്സിറ്റ് കരാറില്‍ ബ്രിട്ടീഷ് പാർലമെൻറ് ഹൗസ് ഓഫ് കോമൻസിൽ വോട്ടെടുപ്പ് നടത്തിയത്.
കരാർ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെ പ്രതിപക്ഷ പാർട്ടിയായ ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവും പാർലമെൻറ് അംഗവുമായ ജെർമി കോർബിൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഇതോടെ സഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നേക്കും. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ ബ്രിട്ടനിൽ ഉടനെ പൊതുതെരഞ്ഞെടുപ്പ് നടക്കും.
2016 ജൂൺ 23നാണ് ബ്രിട്ടനിൽ ബ്രെക്സിറ്റ് ഹിതപരിശോധന നടന്നത്. 51.9 ശതമാനം വോട്ടർമാർ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണമെന്നാണ് അന്ന് വിധിയെഴുതിയത്. ഹിതപരിശോധന ഫലം നടപ്പാക്കാൻ സർക്കാറിന് നിയമപരമായ ബാധ്യതയില്ലെങ്കിലും 2017 മാർച്ച് 29 ഒാടെ അതിനുള്ള നടപടികൾ അന്നത്തെ സർക്കാർ തുടങ്ങിയിരുന്നു. 2019 മാർച്ച് 30 ഒാടെ ഇത് പൂർത്തിയാവുമെന്നായിരുന്നു വാഗ്ദാനം. അതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പാർലമെൻറിൽ വോെട്ടടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.