കാറ്റിലോണിയ: സ്വയംഭരണം റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു
text_fieldsമഡ്രിഡ്: കാറ്റിലോണിയയുടെ സ്വയംഭരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തീരുമാനം പുറത്തുവന്നയുടൻ ആയിരക്കണക്കിന് ആളുകളാണ് കാറ്റിലോണിയയുടെ തെരുവുകളിൽ തടിച്ച് കൂടിയത്. കാറ്റിലോണിയൻ പതാകയുമായി എത്തിയ ജനക്കുട്ടം സെപ്യിൻ സർക്കാറിനെ ഭയക്കുന്നില്ലെന്നും അറിയിച്ചു. സർക്കാറിെൻറ പുതിയ തീരുമാനത്തോടെ കാറ്റലോണിയൻ പ്രശ്നം കൂടുതൽ സങ്കീർണമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ശനിയാഴ്ച വിളിച്ചുചേർത്ത അടിയന്തര മന്ത്രിസഭ യോഗത്തിൽ കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാൻ തീരുമാനമായിരുന്നു. അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ സ്പെയിനിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്നും പ്രധാനമന്ത്രി മരിയാനോ രജോയ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്യിനിലെ തെരുവുകൾ വീണ്ടും പ്രതിഷേധങ്ങൾക്ക് വേദിയായത്.
സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായാണ് കാറ്റലോണിയയിൽ ഇൗമാസം ഒന്നിനാണ് ഹിതപരിശോധന നടന്നത്. ഹിതപരിശോധന അനകൂലമായ സാഹചര്യത്തിൽ സ്വാതന്ത്ര്യം വേണമെന്ന് കാറ്റലോണിയൻ പ്രസിഡൻറ് കാർലസ് പുെജമോണ്ട് ആവശ്യപ്പെെട്ടങ്കിലും സ്പാനിഷ് സർക്കാർ വഴങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.