ഇവർ ബ്രിട്ടനിലെ പ്രായമേറിയ നവദമ്പതികൾ
text_fieldsലണ്ടൻ: 20പേർ മാത്രം പെങ്കടുത്ത ലളിത ചടങ്ങിൽ നടന്ന ആ വിവാഹം ബ്രിട്ടനൊന്നാകെ ആശ്ചര്യത്തോടെ നോക്കിനിന്നു. കാരണം, രാജ്യത്ത് കേട്ടറിവുള്ള കഥയിലൊന്നും ഇങ്ങനെയൊന്ന് നടന്നിട്ടില്ല. വരന് പ്രായം 90, വധുവിന് 81. ഇരുവർക്കും ചേർത്ത് പ്രായം 171. ഇതായിരുന്നു ടെഡ് റൈറ്റും ജോയൻ ഗ്രാൻഡും തമ്മിലുള്ള വിവാഹത്തെ വ്യത്യസ്തമാക്കിയത്. ഇവരിപ്പോൾ ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ നവദമ്പതികളാണ്. വെള്ളിയാഴ്ചയായിരുന്നു വിവാഹം.
ഇരുവരും 15വർഷം മുമ്പാണ് കണ്ടുമുട്ടുന്നത്. രണ്ടുപേരും അന്ന് കൂട്ട് നഷ്ടപ്പെട്ടവരായിരുന്നു. പിന്നീട് സ്നേഹബന്ധത്തിലായ ഇവർ എല്ലാ ദിവസവും ഫോണിൽ സംസാരിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാഹത്തിനുള്ള തീരുമാനമെടുക്കുന്നത്. ജോയെൻറ മകെൻറ സാന്നിധ്യവും വിവാഹത്തിനുണ്ടായിരുന്നു.
പുതുവസ്ത്രങ്ങളണിഞ്ഞ് ആഹ്ലാദത്തോടെയാണ് ഇരുവരും വിവാഹച്ചടങ്ങിനെത്തിയത്. ടെഡ് റൈറ്റിെൻറ ഭാര്യ 17വർഷം മുമ്പാണ് മരിച്ചത്. ജോയെൻറ ഭർത്താവ് അവരുടെ 63ാം വയസ്സിലും മരിച്ചു. ഇരുവരും വീണ്ടുമൊരു വിവാഹം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ അതിയായ സന്തോഷത്തിലാണെന്ന് ഇരുവരും വിവാഹശേഷം പറഞ്ഞു. വിവാഹത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിനും ഒരുങ്ങുകയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.