ആസ്ട്രേലിയയിൽ ദയാവധം നിയമാനുസൃതം അനുവദിക്കാൻ 68 വ്യവസ്ഥകള്‍ പാലിക്കണം
text_fieldsകാൻബറ:ആസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ ദയാവധത്തിന് അനുമതി. 2017ൽ പാസാക്കിയ ബില്ലാണ് ബുധനാഴ്ച മുതൽ പ ്രാബല്യത്തിൽ വന്നത്. ദയാവധം നിയമാനുസൃതമാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് വിക്ടോറിയ. പ്രമുഖ ലോകരാജ്യങ്ങൾ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസാണ് ദയാവധത്തിനായി വാദിച്ചവരിൽ പ ്രമുഖൻ. 2016ൽ ഇദ്ദേഹത്തിന്‍റെ പിതാവ് രോഗം മൂർച്ഛിച്ച് അത്യാസന്ന നിലയിലായി മരണപ്പെട്ടിരുന്നു. ദയാവധത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും അധികൃതർ അത് തള്ളി. അന്നുമുതൽ ദയാവധം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൂട്ടായ്മയ്ക്കൊപ്പം ഡാനിയൽ ആൻഡ്രൂസും ഉണ്ടായിരുന്നു. രോഗികൾക്ക് സ്വന്തം ഇച്ഛയനുസരിച്ച് ജീവിതം അവസാനിപ്പിക്കാൻ അവകാശമുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഒരാള്‍ക്ക് ദയാവധം അനുവദിക്കണമെങ്കില്‍ 68 വ്യവസ്ഥകള്‍ പാലിക്കണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരകമായ അസുഖം ബാധിച്ച പ്രായപൂർത്തിയായവർക്കാണ് ദയാവധത്തിന് അനുമതിയുള്ളത്. 12 ആളുകൾ ഈ വർഷം ദയാവധത്തിന് അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സ്വതന്ത്ര റിവ്യൂ ബോര്‍ഡും കൊറോണറുമാണ് വ്യവസ്ഥകളും നിയമങ്ങളുംപാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നത്. നടപടികള്‍ ആരംഭിച്ച ശേഷം കുറഞ്ഞത് 10 ദിവസമെങ്കിലും കഴിഞ്ഞ് മാത്രമെ ദയാവധം അനുവദിക്കുകയുള്ളൂ. അടുത്ത വർഷം നൂറിലേറെ പേർ ദയാവധം തെരഞ്ഞെടുത്തേക്കാമെന്നും ആൻഡ്രൂസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.