ജർമനിയിൽ ഭരണത്തുടർച്ച; മെർകൽ നാലാമതും ചാൻസലർ
text_fieldsബർലിൻ: ചാൻസലർ അംഗലാ മെർകലും മാർട്ടിൻ ഷൂൾസും കൈകോർക്കാൻ തീരുമാനിച്ചതോടെ ജർമനിയിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമമാവുന്നു. പൊതുതെരഞ്ഞെടുപ്പിൽ പ്രധാന സഖ്യകക്ഷികളായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകൾക്കും ക്രിസ്റ്റ്യൻ സോഷ്യൽ യൂനിയനും ഭൂരിപക്ഷം ലഭിക്കാതെ വന്നതും ഭരണസഖ്യകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് ചരിത്ര പരാജയം ഏറ്റുവാങ്ങേണ്ടിവന്നതും കാരണം അവരുടെ മഹാസഖ്യം തകർന്നിരുന്നു. അതോടെ മറ്റു കക്ഷികളുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ ചാൻസല അംഗലാ മെർകൽ നിർബന്ധിതയായെങ്കിലും മാരത്തോൺ ചർച്ചകൾക്കുശേഷവും സർക്കാർ രൂപവത്കരണം അസാധ്യമായതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സ്ഥിതിവിശേഷമായിരുന്നു.
അത് ഒഴിവാക്കാനായി പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർസ്റ്റയിൻമിയർ നടത്തിയ ശ്രമങ്ങളുടെ ഫലമായി നിലവിലെ മഹാസഖ്യം ഒരിക്കൽക്കൂടി ഒരുമിച്ചു ഭരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജർമനി സ്വീകരിക്കേണ്ട അഭയാർഥികളെ സംബന്ധിച്ച് മെർകലിെൻറ സഖ്യകക്ഷികളായ ക്രിസ്റ്റ്യൻ സോഷ്യൽ യൂനിയനും സോഷ്യൽ ഡെമോക്രാറ്റുകളും തമ്മിൽ ഉടലെടുത്ത തർക്കം ചർച്ച വഴിമുടക്കുന്ന അവസ്ഥയായിരുന്നു.എന്നാൽ, ഒടുവിൽ ഒരു വർഷം സ്വീകരിക്കേണ്ട അഭയാർഥികളുടെ എണ്ണം 1,80,000 മുതൽ 2,20,000 വരെ എന്ന് നിജപ്പെടുത്തണം എന്ന് തീരുമാനിക്കപ്പെട്ടതോടെ ജർമനിയിൽ വീണ്ടും ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും ചേർന്നുള്ള ‘ഗ്രോക്കോ’ എന്ന ഗ്രോസ്സസ് കൊളീയോഷൻ ഭരണം യാഥാർഥ്യമാകുകയാണ്.
യൂറോപ്യൻ പാർലമെൻറ് മുൻ അധ്യക്ഷൻകൂടിയായ മാർട്ടിൻ ഷൂൾസ് എന്ന ഊർജസ്വലനായ സോഷ്യൽ ഡെമോക്രാറ്റ് നേതാവും ചാൻസലർ മെർകലും തമ്മിലുള്ള സൗഹൃദവും സോഷ്യൽ ഡെമോക്രാറ്റ് നേതാവ് കൂടിയായിരുന്ന ഫെഡറൽ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റയിൻമയറുടെ ഇടപെടലുകളുമാണ് തെരെഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചുമാസങ്ങൾക്കുശേഷം സർക്കാർ രൂപവത്കരിക്കാൻ അവസരമുണ്ടാക്കിയത്. അടുത്ത ആഴ്ചയോടെ മന്ത്രിസഭ രൂപവത്കരിക്കാൻ സാഹചര്യമുണ്ടായിെല്ലങ്കിൽ ജർമൻ ഭരണഘടന അനുസരിച്ച് അടുത്തമാസം വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.