തകരുന്ന സമയത്ത് എം.എച്ച് 370 വിമാനം നിയന്ത്രച്ചിരുന്നിലെന്ന് കണ്ടെത്തൽ
text_fieldsസിഡ്നി: ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണ മലേഷ്യൻ എയർലൈൻ വിമാനം എം.എച്ച് 370 തകർന്നു വീഴുേമ്പാൾ ആരും നിയന്ത്രിച്ചിരുന്നില്ലെന്ന് പുതിയ കണ്ടെത്തൽ. ഒാസ്ട്രലിയയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ ബുധനാഴ്ച പുറത്തു വിട്ടിരിക്കുന്നത്.
ഒാസ്ട്രലിയൻ ട്രാൻസ്പോർട്ട് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് ഇന്ധനം കഴിഞ്ഞതിന് തുടർന്ന് വിമാനം ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീഴുേമ്പാൾ ആരും നിയന്ത്രിച്ചിരുന്നില്ല. ഇൗ വിഷയത്തിൽ പല തർക്കങ്ങളും നില നിൽക്കുേമ്പാഴാണ് പുതിയ കണ്ടെത്തൽ . പല ഗേവഷകരും മുമ്പ് പറഞ്ഞിരുന്നത് തകർന്ന് വീഴുന്ന നിമിഷം വരെയും വിമാനത്തെ പൈെലറ്റ് നിയന്ത്രിച്ചിരുന്നതായാണ് ഇൗ വാദത്തിെൻറ മുനയൊടിക്കുന്നതാണ് പുതിയ കണ്ടെത്തൽ.
സാറ്റ്ലെറ്റുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. വിമാനം വീഴുന്ന സമയത്ത് പൈലറ്റ് വിമാനം നിയന്ത്രിച്ചിരുന്നുവെങ്കിൽ വിമാനം വീണ പ്രദേശത്തെകുറിച്ചുൾപ്പടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമായിരുന്നു. പുതിയ കണ്ടെത്തലിനെകുറിച്ച് ഒാസ്ട്രലിയൻ ട്രാഫിക് ബ്യൂറോയുടെ വിശദീകരണമിതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.