കോവിഡ് പ്രതിരോധം: ഡോക്ടർ ജോലിയിൽ തിരിച്ചെത്തി മിസ് ഇംഗ്ലണ്ട് ബാഷാ മുഖർജി
text_fieldsലണ്ടൻ: 2019ലെ മിസ് ഇംഗ്ലണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജയായ ഡോക്ടർ ബാഷാ മുഖർജി ആതുരസേവന രംഗത്തേക്ക് . കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ബോസ്റ്റണിലെ പിൽഗ്രിം ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യാൻ ആഭ ംഭിച്ചതായി ബാഷാ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
കൊൽകത്തയിൽ ജനിച്ച ബാഷാ മുഖർജിക്ക് രണ്ട് മെഡിക്കൽ ബിരുദ ങ്ങളുണ്ട്. ബോസ്റ്റണിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടറായി സേവനമനുഷ്ഠിക്കവെയാണ് 2019ൽ മിസ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. തുടർന്ന് ഫാഷൻ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ അവർ കരിയർ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, ലോകവ്യാപകമായി കോവിഡ് ബാധിച്ചതോടെ തെൻറ തീരുമാനം മാറ്റുകയായിരുന്നുവെന്നും ഇന്ത്യയിലെ അവധി അവസാനിപ്പിച്ച് യു.കെയിലേക്ക് തിരിച്ചു പോവുകയായിരുന്നുവെന്നും അവർ അറിയിച്ചു.
താൻ ആഫ്രിക്കയിലേക്കും തുർക്കിയിലേക്കും യാത്ര ചെയ്തിരുന്നു. എന്നാൽ, ഇന്ത്യയിലെത്തിയ ശേഷമാണ് കോവിഡ് വ്യാപനത്തെ കുറിച്ച് അറിഞ്ഞത്. മറ്റ്
രാജ്യങ്ങളിലേക്കുള്ള യാത്ര അവസാനിപ്പിച്ച് യു.കെയിലേക്ക് മടങ്ങുകയായിരുന്നു. 14 ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞ ശേഷമാണ് ബാഷാ ആശുപത്രിയിൽ ജോലിക്ക് ചേർന്നത്.
രാജ്യത്തിെൻറ അവസ്ഥ മോശമാണ്. മഹാമാരി പടരുേമ്പാഴും സൗന്ദര്യ കിരീടം ചൂടിയിരിക്കുന്നത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. സ്വന്തം ജീവൻ അപകടത്തിലായേക്കാമെന്ന് തിരിച്ചറിഞ്ഞിട്ടും സേവനമനുഷ്ഠിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരെന്നും ബാഷാ മുഖർജി സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യു.കെയിൽ 55,242 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. വൈറസ് ബാധയെ തുടർന്ന് 6,159 പേർക്ക് ജീവൻ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.