ചന്ദ്രനിലും ഇനി 4ജി
text_fields
ഫ്ലോറിഡ: നാട് മുഴുവൻ 4ജി വിപ്ലവം തീർക്കുമ്പോൾ ചന്ദ്രനിലും എന്തിന് കുറക്കണം എന്ന നിലപാടിലാണ് ടെലികോം വമ്പൻമാരായ വോഡഫോൺ. മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയിട്ട് 50 വർഷം പൂർത്തിയാവുന്ന 2019ലാണ് വോഡഫോൺ ചന്ദ്രനിൽ 4 ജി നെറ്റ് വർക്ക് ആരംഭിക്കാൻ പദ്ധതിയിടുന്നത്. മൊബൈൽ ഫോൺ നിർമ്മാതാക്കളായ നോക്കിയയാണ് പദ്ധതിയുടെ ടെക്നോളജി പാർട്ടണർ. ചാന്ദ്രോപരിതലത്തിൽ പര്യവേഷണ വാഹനങ്ങൾക്ക് വിവരങ്ങൾ ശേഖരിക്കുക, അവ അതാത് സ്പേസ് സെന്‍ററുകളിലേക്ക് അയക്കുക, ഹൈ ഡെഫനിഷ്യൻ വിഡിയോ റെക്കോഡിങ്, തുടങ്ങിയവക്കായിരിക്കും നെറ്റ് വർക്ക് പ്രധാനമായും ഉപയോഗപ്പെടുത്തുക.
ഒരു കൂട്ടം ജർമ്മൻ ശാസ്ത്രഞ്ജരാണ് പദ്ധതിയുടെ ഗവേഷണത്തിന് പിന്നിൽ. നടപ്പിലായാൽ ചന്ദ്രനിലേക്കുള്ള ആദ്യത്തെ സ്വകാര്യ ദൗത്യവും ഇത് തന്നെയായിരിക്കും. സ്പേസ് എക്സ് ഫാൽക്കൺ റോക്കറ്റായിരിക്കും ഇൗ ദൗത്യത്തിനും ഉപയോഗിക്കുക. അഞ്ചു കോടി യു.എസ് ഡോളറാണ് പ്രതീക്ഷിക്കുന്ന ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.