അഴിമതി: മാക്രോൺ മന്ത്രിസഭയിൽ 48 മണിക്കൂറിനിടെ രാജിവെച്ചത് നാലു മന്ത്രിമാർ
text_fieldsപാരിസ്: അഴിമതിയാരോപണത്തെ തുടർന്ന് മാക്രോൺ മന്ത്രിസഭയിൽ രാജി തുടരുന്നു. പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ ഒൻമാർഷ് പാർട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെൻറ് (മോഡെം) പ്രതിനിധിയും നീതിന്യായ മന്ത്രിയുമായ ഫ്രാങ്സ്വാ ബയ്റോവ് ആണ് ബുധനാഴ്ച രാജിവെച്ചത്.മാേക്രാൺ മന്ത്രിസഭ അഴിച്ചുപണിയാനിരിക്കെയായിരുന്നു അദ്ദേഹത്തിെൻറ രാജിപ്രഖ്യാപനം. തൊട്ടുപിന്നാലെ യൂറോപ്യൻ യൂനിയൻ വിഭാഗം മന്ത്രിയും മോഡെം പ്രതിനിധിയുമായ മാരിയെല്ലി ഡി സർനെസും രാജിക്കാര്യം പ്രഖ്യാപിച്ചു. ഇതോടെ 48 മണിക്കൂറിനിടെ മന്ത്രിസഭയിൽനിന്ന് രാജിവെക്കുന്നവരുടെ എണ്ണം നാലായി.
യൂറോപ്യൻ യൂനിയെൻറ ഫണ്ട് പാർട്ടിഅംഗങ്ങൾക്ക് വകമാറ്റി ചെലവഴിച്ച സംഭവത്തിലാണ് ബയ്റോവ് അന്വേഷണം നേരിടുന്നത്. കഴിഞ്ഞ ദിവസം സിൽവി ഗുലാദ് പ്രതിരോധമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. തിങ്കളാഴ്ച മാേക്രാണിെൻറ ശക്തമായ പിന്തുണ നൽകിയിരുന്ന റിച്ചാർഡ് ഫെറാന്ദും രാജിവെച്ചിരുന്നു. ഒൻമാർഷിെൻറ സെക്രട്ടറി ജനറലും ടെറിറ്റോറിയൽ ഇൻറഗ്രിറ്റി മന്ത്രിയുമായിരുന്നു ഇദ്ദേഹം.
രാജിവെച്ചെങ്കിലും ഇവരെല്ലാം അഴിമതി ആരോപണം നിഷേധിച്ചിരിക്കയാണ്. ആകെയുള്ള മൂന്നു മന്ത്രിസ്ഥാനവും നഷ്ടമായതോടെ മോെഡമിന് മാേക്രാൺ മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതായി മാറി. അഴിമതി തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചാണ് മാക്രോൺ അധികാരമേറ്റത്. 577അംഗ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 308 സീറ്റുകൾ നേടി ഒൻമാർഷ് ചരിത്രം കുറിച്ചിരുന്നു. മോെഡം 42 സീറ്റുകളാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.