മരണനിരക്ക് കൂടുന്നു; ചരമ പേജുകൾ മതിയാകാതെ ഇറ്റാലിയൻ പത്രങ്ങൾ
text_fieldsറോം: തികച്ചും അപ്രതീക്ഷിതമായിട്ടാണ് കോവിഡ് ഭീതി ഇറ്റലിയെ പിടിച്ചുകുലുക്കിയത്. രാജ്യമാകെ സ്തംഭിച്ച് നിൽക്കുകയാണ്. ഇതിെൻറ വ്യാപ്തി മനസ്സിലാകണമെങ്കിൽ ഇറ്റലിയിലെ പത്രങ്ങൾ ഒന്ന് മറിച്ചുനോക്കിയാൽ മതി.
180 വർഷം പഴക്കമുള്ള ‘ലികോ ഡി ബെർഗാമോ’ എന്ന ഇറ്റാലിയൻ പത്രം കഴിഞ്ഞദിവസം പുറത്തിറങ്ങിയത് പത്ത് പേജ് ചരമവുമായിട്ടാണ്. സാധാരണ പരമാവധി രണ്ട് പേജുകൾ മാത്രമാണ് ചരമത്തിന് നീക്കിവെക്കാറ്. അതാണിപ്പോൾ വർധിച്ചത്. ഇതിൽ 90 ശതമാനം ചരമങ്ങളും കോവിഡ് കാരണമാണ്. നിലവിൽ കോവിഡ് ബാധിച്ച് 2100ന് മുകളിൽ ആളുകളാണ് രാജ്യത്ത് മരിച്ചത്. 28,000 പേർക്ക് രോഗം ബാധിച്ചു.
ഇറ്റലിയിലെ നഗരങ്ങെളല്ലാം അക്ഷരാർഥത്തിൽ വിജനമായിരിക്കുകയാണ്. ജനങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയാനാണ് നിർദേശം. സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് പുറത്തുേപാകാൻ അനുമതി. ഹോട്ടലുകളും കടകളുമെല്ലാം അടിച്ചിട്ടു. പൊതുപരിപാടികൾ വിലക്കിയിട്ടുണ്ട്.
വിവാഹ, മരണാനന്തര ചടങ്ങുകളും പാടില്ല. ഏപ്രിൽ മൂന്നുവരെയാണ് നിയന്ത്രണം. സ്കൂളുകളും കോളജുകളും തിയറ്ററുകളുമെല്ലാം തുറന്നിട്ട് ദിവസങ്ങളായി. സർക്കാർ പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക് കുറക്കാൻ സാധിക്കാത്തത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.