മുർസിയുടെ ജീവപര്യന്തം ഇൗജിപ്ത് കോടതി ശരിവെച്ചു
text_fieldsകൈറോ: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ ജീവപര്യന്തം തടവ് ഇൗജിപ്ത് കോടതി ശരിവെച്ചു. ഖത്തറിന് ഇൗജിപ്തിെൻറ തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്തിക്കൊടുത്തുവെന്നാണ് മുർസിയുടെ മേൽ ചുമത്തിയ കുറ്റം. കേസിൽ മുർസി നൽകിയ അപ്പീൽ കോടതി തള്ളി.
അതോടൊപ്പം ഇതേ കേസിൽ മുസ്ലിം ബ്രദർഹുഡിലെ മൂന്നു പ്രമുഖ നേതാക്കളുടെ വധശിക്ഷയും കോടതി ശരിവെച്ചു. 25 വർഷമാണ് ഇൗജിപ്തിലെ ജീവപര്യന്തം തടവ്. സൈനിക ഇൻറലിജൻസിെൻറയും സായുധസേനയെയും സംബന്ധിച്ച വിവരങ്ങളും ചോർത്തിനൽകിയത് ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.
2012ൽ പ്രസിഡൻറിെൻറ വസതിക്കുസമീപം നടന്ന പ്രതിഷേധ പ്രകടനത്തിനിടെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്നാരോപിച്ച് മുർസിയുടെ 20 വർഷത്തെ തടവുശിക്ഷ കഴിഞ്ഞവർഷം ഒക്ടോബറിൽ കോടതി ശരിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.