ലണ്ടനിൽ മക്ഡോണൾഡ് റസ്റ്റാറൻറിൽ വിദ്യാർഥിനിയുടെ ഹിജാബ് അഴിപ്പിക്കാൻ ശ്രമം
text_fieldsലണ്ടൻ: ലണ്ടനിൽ മക്ഡോണൾഡ് റസ്റ്റാറൻറിൽ വിദ്യാർഥിനിയോട് ഹിജാബ് അഴിക്കാൻ പറഞ്ഞതായി പരാതി. ഹാലോവെയിലെ സെവൻ സിസ്േറ്റഴ്സ് റോഡിലെ മക്ഡോണൾഡ് റസ്റ്റാറൻറിലെ ജീവനക്കാരനാണ് ഭക്ഷണം വാങ്ങാനെത്തിയ 19കാരിയായ മുസ്ലിം വിദ്യാർഥിനിയോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടത്.
പെൺകുട്ടി ഹിജാബ് അഴിക്കാൻ വിസമ്മതിക്കുകയും അപമര്യാദയായി പെരുമാറിയ ജീവനക്കാരനെതിരെ പരാതി നൽകുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ജീവനക്കാരനെ താൽക്കാലികമായി പിരിച്ചുവിെട്ടന്ന് മക്ഡോണൾഡ് അറിയിച്ചു. കൂടാതെ, പെൺകുട്ടിയോട് ക്ഷമ ചോദിക്കുന്നതായും മക്ഡോണൾഡിന് പ്രത്യേക നയങ്ങളില്ലെന്നും എല്ലാ ഉപഭോക്താക്കളും ഒരുപോലെയാണെന്നും കമ്പനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.