ലണ്ടനിൽ വീണ്ടും വംശീയാതിക്രമം: യുവതിയുടെ ഹിജാബ് വലിച്ചൂരി മർദിച്ചു
text_fieldsലണ്ടൻ: ശിരോവസ്ത്രമണിഞ്ഞ മുസ്ലിം സ്ത്രീക്കുനേരെ ലണ്ടനിൽ വീണ്ടും വംശീയാതിക്രമം. ബേക്കർ സ്ട്രീറ്റ് സ്റ്റേഷനിൽ സാധനം വാങ്ങാൻ ക്യൂവിൽ നിൽക്കുകയായിരുന്ന അനിസോ അബ്ദുൽ ഖാദർ എന്ന സ്ത്രീയുടെ ശിരോവസ്ത്രത്തിനുമേൽ കയറിപ്പിടിച്ച ഒരാൾ ബലംപ്രേയാഗിച്ച് അവരെ വലിച്ചിഴക്കുകയും അവരുടെ കൂട്ടുകാരിയെ മതിലിനോടുചേർത്ത് ഞെരിച്ചമർത്തി മുഖത്ത് തുപ്പുകയും ചെയ്തുവെന്നാണ് പരാതി. ഇൗ മാസം 16ന് നടന്ന സംഭവം യുവതി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തതോടെയാണ് വാർത്തയായത്. തന്നെ ആക്രമിച്ചയാളുടെ ചിത്രവും അവർ പോസ്റ്റ് ചെയ്തു. ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ തങ്ങളെ വാക്കുകൾകൊണ്ട് അധിക്ഷേപിച്ചതായും അവർ പറയുന്നു. എന്നാൽ, സംഭവം നിഷേധിച്ച് ഫോേട്ടായിൽ കണ്ടയാൾ രംഗത്തു വന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, വംശീയാതിക്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ബ്രിട്ടീഷ് പൊലീസ് വക്താവ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഒരർഥത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നിരവധി ആക്രമണങ്ങൾക്കാണ് ഇംഗ്ലണ്ട് അടുത്തിടെ സാക്ഷ്യംവഹിച്ചത്. ലണ്ടനിലെ തീവ്രവാദി ആക്രമണത്തിനുശേഷം തലസ്ഥാനത്ത് മുസ്ലിംകൾക്കുനേരെയുള്ള അതിക്രമം കൂടിവരുന്നതായി ലണ്ടൻ മേയർ സാദിഖ് ഖാനും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.