പുടിനെതിരെ മത്സരിക്കാൻ റഷ്യയിലെ മുസ്ലിം വനിതനേതാവും
text_fieldsമോസ്കോ: 2018 മാർച്ചിൽ നടക്കുന്ന റഷ്യൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിനെതിരെ മത്സരിക്കാൻ രാജ്യത്തെ മുസ്ലിം വനിതനേതാവും. ദഗസ്താനിലെ 46കാരിയായ െഎന ഗംസതോവയാണ് മത്സരിക്കുന്ന കാര്യം കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
നൂറുകണക്കിന് അനുയായികളുള്ള ഇവർ റഷ്യയിലെ ഏറ്റവും വലിയ മുസ്ലിം മാധ്യമസ്ഥാപനത്തിെൻറ മേധാവിയാണ്. ഇവരുടെ ഭർത്താവ് അഹ്മദ് അബ്ദുലേവ് ദഗസ്താനിലെ മുഫ്തിയാണ്. ആയിരക്കണക്കിന് അനുയായികളുള്ള സൂഫി സരണിയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് െഎന.മേഖലയിലെ മുസ്ലിം നേതാവായിരുന്ന മുഹമ്മദ് അബൂബകറോവ് ആയിരുന്നു ഇവരുടെ ആദ്യ ഭർത്താവ്. 1998ൽ ഇദ്ദേഹം മരിച്ചതോടെയാണ് െഎന ശ്രദ്ധേയയായിത്തുടങ്ങിയത്. െഎനയുടെ സ്ഥാനാർഥിത്വം ഇതിനകം റഷ്യയിലെ മുസ്ലിംകൾക്കിടയിൽ സജീവ ചർച്ചയായിട്ടുണ്ട്. പുടിനെപ്പോലൊരാളെ തോൽപിക്കാൻ ഇവർക്ക് കഴിയില്ലെങ്കിലും 20 മില്യൻ മു
സ്ലിംകളിൽ വലിയൊരു ശതമാനത്തിെൻറ വോട്ട് ഇവർ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാനമായും പുരുഷസ്ഥാനാർഥികൾ മത്സരിക്കുന്ന റഷ്യൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ സ്ത്രീപ്രാതിനിധ്യവുമാകും െഎന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.