തൊഴിൽ അവകാശത്തിനായി മുസ്ലിം സ്ത്രീകളുടെ മേയ്ദിന റാലി
text_fields
സ്റ്റോക്ഹോം: അന്തർദേശീയ തൊഴിലാളി ദിനത്തിൽ ഇത്തവണ സ്വീഡനിലെ തെരുവുകൾ സാക്ഷ്യം വഹിച്ചത് പുതുമയുള്ള പ്രതിഷേധത്തിന്. തൊഴിലിടങ്ങളിൽ ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നേടിയെടുക്കാൻ നൂറുകണക്കിന് മുസ്ലിം സ്ത്രീകൾ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി തെരുവിൽ ഇറങ്ങി.
തൊഴിൽശാലകളിൽ ജീവനക്കാർക്ക് മതചിഹ്നങ്ങൾ വിലക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്ന ജസ്റ്റിസ് ഒാഫ് യൂറോപ്യൻ യൂനിയൻ േകാടതിയുടെ വിധിയെ തുടർന്നാണ് ശിരോവസ്ത്രധാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ശിരോവസ്ത്രം ധരിച്ചതിനെ തുടർന്ന് തൊഴിലിൽനിന്ന് പുറത്താക്കെപ്പട്ട ബെൽജിയം, ഫ്രഞ്ച് വനിതകൾ നൽകിയ ഹരജിയിൽ ആയിരുന്നു കോടതി എതിരായി വിധിച്ചത്.
സ്വീഡെൻറ തലസ്ഥാനമായ സ്റ്റോക്ഹോമിനു പുറമെ മാൽമോ, ഗോഥൻബർഗ്, വസ്തേരാസ്, സാല, ഉമിയ തുടങ്ങിയ നഗരങ്ങളിലും വംശീയതാവിരുദ്ധ മുദ്രാവാക്യവുമായി സ്ത്രീകൾ അണിനിരന്നു. ‘തൊഴിൽ എെൻറ അവകാശം’, ‘എെൻറ ഹിജാബ് നിങ്ങളെ ബാധിക്കുന്ന വിഷയമല്ല’ തുടങ്ങിയവ അന്തരീക്ഷത്തിൽ മുഴങ്ങി. കോടതി ഉത്തരവ് വന്നിട്ടും ഇൗ സമൂഹം പുലർത്തുന്ന നിസ്സംഗത തങ്ങളെ ഞെട്ടിച്ചുവെന്ന് റാലിയുടെ സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.