റോഹിങ്ക്യൻ പീഡനം: മ്യാന്മറിന് സഹായം നിർത്തുമെന്ന് യു.എൻ
text_fieldsനയ്പിഡാവ്: റോഹിങ്ക്യൻ മുസ്ലിംകളുടെ പുനരധിവാസത്തിന് മ്യാന്മർ സർക്കാറിന് നൽകിവരുന്ന സാമ്പത്തികസഹായം ന ിർത്തിവെക്കുമെന്ന് യു.എൻ മുന്നറിയിപ്പ്. റോഹിങ്ക്യകൾക്കെതിരായ പീഡനം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സഹായം നിർത്തിവെക്കുന്നത്. അവശ്യസേവനങ്ങൾക്കു മാത്രമായി ഇനി സഹായം ചുരുക്കുമെന്നും ഈ മാസാദ്യം അയച്ച കത്തിൽ പറയുന്നു.
ഏഴു വർഷം മുമ്പാണ് രാഖൈനിലെ റോഹിങ്ക്യൻ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസത്തിനും അടിയന്തര ആവശ്യങ്ങൾക്കും യു.എൻ ഫണ്ട് നൽകിത്തുടങ്ങിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞും രാജ്യത്ത് റോഹിങ്ക്യകൾക്ക് മൗലികാവകാശങ്ങൾപോലും തിരിച്ചുകിട്ടിയിട്ടില്ല. 1,28,000 റോഹിങ്ക്യകളാണ് നിലവിൽ ഈ ക്യാമ്പുകളിൽ കഴിയുന്നത്.
ഇവ അടച്ചുപൂട്ടി പുതിയ വീടുകളിൽ ഇവരെ പുനരധിവസിപ്പിക്കണമെന്ന് യു.എൻ ആവശ്യെപ്പട്ടിരുന്നു. ഇത് പക്ഷേ, സർക്കാർ നടപ്പാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.