ബ്രിട്ടനിൽ ഋഷി സുനക് ധനമന്ത്രി
text_fieldsലണ്ടൻ: ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനകിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിയമിച്ചു. ബജറ്റ് അവതരിപ്പിക്കുന്നതിനു നാല് ആഴ്ചമാത്രം ബാക്കിനിൽക്കു ന്നതിനിടെ അപ്രതീക്ഷിത നീക്കത്തിൽ സ്ഥാനം പോയ പാകിസ്താൻ വംശജൻ സാജിദ് ജാവേദിന് പ കരമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബോറിസ് ജോൺസെൻറ അടുപ്പക്കാരനായ ഋഷി സുനക് ബ് രെക്സിറ്റിനായുള്ള പ്രചാരണത്തിൽ മുൻപന്തിയിലായിരുന്നു.
ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബോറിസ് േജാൺസെൻറ പ്രധാന പ്രചാരണ ചുമതലകളും ഇദ്ദേഹത്തിനായിരുന്നു. 2015ൽ ആദ്യമായി പാർലെമൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. സാജിദ് ജാവേദിെൻറ കീഴിൽ പൊതുവ്യയത്തിെൻറ ചുമതലയും വഹിച്ചിരുന്നു.
പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ ഡോക്ടറുടെ മകനായി 1980ൽ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി ജനിച്ചത്. 2015ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്; തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2009ൽ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിതയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്്.
ബോറിസ് ജോൺസൺ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചതോടെയാണ് സാജിദ് ജാവേദ് രാജിവെച്ചത്. ഇന്ത്യൻ വംശജനായ അലോക് വർമയെ വാണിജ്യ മന്ത്രിയായും നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.