സിറിയ: പലായനം ചെയ്ത അഞ്ചുലക്ഷം അഭയാർഥികൾ മടങ്ങിയെത്തി
text_fieldsയുനൈറ്റഡ് േനഷൻസ്: സിറിയയിൽനിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് അഭയാർഥികളിൽ അഞ്ചുലക്ഷത്തോളം ആളുകൾ ഇൗ വർഷം മടങ്ങിയെത്തിയതായി യു.എൻ അഭയാർഥി ഏജൻസി റിപ്പോർട്ട്. ജനുവരി മുതൽ 4,40,000 പേരാണ് തിരിച്ചെത്തിയത്. ഡമസ്കസ്, അലപ്പോ, ഹിംസ്, ഹമ എന്നീ മേഖലകളിലേക്കാണ് ആളുകൾ കൂട്ടമായി മടങ്ങിയെത്തിയത്. കൂടാതെ, അയൽരാജ്യങ്ങളിൽ കഴിഞ്ഞിരുന്ന 31,000 അഭയാർഥികളും പിറന്നമണ്ണിലേക്കുതന്നെ തിരിച്ചെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളെ കാണുക, തങ്ങൾ ഉപേക്ഷിച്ചുപോയ വീടും കിടപ്പാടവും ഇപ്പോഴും സുരക്ഷിതമായി നിലനിൽക്കുന്നുണ്ടോ എന്നൊക്കെയുള്ള അന്വേഷണങ്ങളാണ് അവരെ തിരികെയെത്തിച്ചതെന്ന് യു.എൻ.എച്ച്.സി.ആർ വക്താവ് പറയുന്നു. അഭയം തേടിപ്പോയ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയും മടങ്ങിവരവിന് പ്രേരിപ്പിച്ചിരിക്കാം. സിറിയയിലെ നാലിടങ്ങളിൽ വെടിനിർത്തലിന് സൈന്യവും വിമതരും ധാരണയിലെത്തിയതും മറ്റൊരു കാരണമാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.