ജറൂസലം: പിന്തുണ തേടി നെതന്യാഹു യൂറോപ്പിൽ
text_fieldsബ്രസൽസ്: ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസിെൻറ പ്രഖ്യാപനം യൂറോപ്യൻരാജ്യങ്ങൾ സ്വാഗതം ചെയ്യുമെന്ന പ്രതീക്ഷയിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയുറപ്പിക്കുന്നതിെൻറ ഭാഗമായാണ് നെതന്യാഹു ബ്രസൽസിലെത്തിയത്.
തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും യു.എസ് ഒറ്റപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നെതന്യാഹുവിെൻറ നീക്കം.
20 വർഷത്തിനിടെ ആദ്യമായാണ് ഇസ്രായേൽ പ്രധാനമന്ത്രി ബ്രസൽസിലെത്തുന്നത്. എല്ലാ യൂറോപ്യൻ രാജ്യങ്ങളും യു.എസിെൻറ തീരുമാനം പിന്തുടരുമെന്നും അവരുടെ എംബസികൾ ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രത്യാശിക്കുന്നതായും നെതന്യാഹു പറഞ്ഞു. തെൽഅവീവിൽ നിന്ന് എംബസി ജറൂസലമിലേക്ക് മാറ്റുന്നതിന് യു.എസ് നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം, ജറൂസലം വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിെൻറ തീരുമാനത്തിനൊപ്പംനിൽക്കുമെന്ന് ഇ.യു വിദേശകാര്യ നയമേധാവി ഫെഡറിക് മൊഗ്ഹേരിനി വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരഫോർമുലയിലൂടെ മാത്രമേ പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നാണ് കരുതുന്നതെന്നും അവർ സൂചിപ്പിച്ചു. ബ്രസൽസിലെത്തുംമുമ്പ് ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായും നെതന്യാഹു ചർച്ച നടത്തി.
‘70വർഷമായി ജറൂസലം ഇസ്രായേൽ തലസ്ഥാനമാണ്. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കാത്ത യു.എൻ തീരുമാനം ഹാസ്യാത്മകമാണ്. സമാധാനത്തിെൻറ പുതിയ അധ്യായം തുറക്കുകയാണെന്നും പശ്ചിമേഷ്യൻ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും’ നെതന്യാഹു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.