തീവ്രവലതുപക്ഷം വിജയിച്ചാൽ യൂറോപ്യൻ യൂനിയനിൽനിന്ന് നെതർലൻഡ്സ് പുറത്തുപോകും
text_fieldsആംസ്റ്റർഡാം: ബുധനാഴ്ച നെതർലൻഡ്സിൽ നടന്ന പൊതുതെരഞ്ഞെടുപ്പ് ആ രാജ്യത്തിനും യൂറോപ്യൻ യൂനിയനും ഒരുപോലെ നിർണായകം. പ്രധാനമന്ത്രി മാർക് റുെട്ടയുടെ പീപ്ൾസ് പാർട്ടി േഫാർ ഫ്രീഡം ആൻഡ് ഡെമോക്രസിയും തീവ്രവലതുപക്ഷ കക്ഷിയായ പാർട്ടി ഫോർ ഫ്രീഡവും തമ്മിലാണ് പ്രധാന പോര്. ബ്രെക്സിറ്റ് ഹിതപരിേശാധന ഫലം സൃഷ്ടിച്ച ആത്മവിശ്വാസത്തിെൻറ പുറത്ത് പാർട്ടി ഫോർ ഫ്രീഡത്തിന് അഭിപ്രായ വോെട്ടടുപ്പിൽ മുൻതൂക്കം ലഭിച്ചത് യൂറോപ്യൻ യൂനിയൻ നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
പാർട്ടി അധികാരത്തിലെത്തിയാൽ, യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകുമെന്നാണ് നേതാവ് ഗീർട്ട് വിൽഡേഴ്സ് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, രാജ്യത്ത് മുസ്ലിം അഭയാർഥികൾക്ക് പൂർണ വിലക്കേർപ്പെടുത്തുെമന്നും മുസ്ലിം പള്ളികൾ അടച്ചുപൂട്ടുമെന്നും ഖുർആൻ നിരോധിക്കുമെന്നും ഗീർട്ട് വിൽഡേഴ്സ് തെൻറ ഒറ്റപ്പേജ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ തീവ്ര വലതുപക്ഷ ശക്തികളിൽനിന്ന് മികച്ച പിന്തുണ ഇൗ പ്രഖ്യാപനങ്ങൾക്ക് ലഭിച്ചതാണ് യൂനിയൻ നേതാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. 2012ലെ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പിലും ശരാശരി പ്രകടനം കാഴ്ചവെച്ച ഇൗ നവ നാസി പാർട്ടി, പശ്ചിമേഷ്യയിൽനിന്നുള്ള കുടിയേറ്റങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇത് മറ്റു വലതുപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.
യൂറോപ്പിൽ പൊതുവെ തീവ്ര വലതുപക്ഷ കക്ഷികൾക്ക് ലഭിക്കുന്ന പിന്തുണയും പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ, ബ്രെക്സിറ്റിന് സമാനമായ സംഭവവികാസങ്ങൾ നെതർലൻഡ്സിലും പ്രതീക്ഷിക്കാം. 2012ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് 14 സീറ്റാണ് ലഭിച്ചത്. ഇത്തവണ അത് 30ലെത്തിക്കുമെന്നാണ് കണക്കുകൂട്ടൽ. റൂെട്ടയുടെ കക്ഷിക്ക് 15,040 സീറ്റാണുള്ളത്. 35 സീറ്റുള്ള ലേബർ പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ഭരണം മുന്നോട്ടുപോയിരുന്നത്. ഇത്തവണയും ആർക്കും കേവല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ സർക്കാർ രൂപവത്കരണത്തിന് മാസങ്ങളെടുക്കുമെന്നും വിലയിരുത്തപ്പെടുന്നു.
വോെട്ടടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകംതന്നെ ഫലം പുറത്തുവിടുന്ന സംവിധാനമാണ് നെതർലൻഡ്സിൽ. എന്നാൽ, പലപ്പോഴും ഇത് സാധിക്കാറില്ല. കഴിഞ്ഞ തവണ വോെട്ടടുപ്പ് നടന്ന് അഞ്ചാം നാളിലാണ് ഒൗദ്യോഗിക ഫലപ്രഖ്യാപനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.