നെതർലൻഡ്സിൽ മാർക് റുെട്ട വീണ്ടും അധികാരത്തിലേക്ക്
text_fieldsആംസ്റ്റർഡാം: നെതർലൻഡ്സ് പാർലെമൻറ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ ഫ്രീഡം പാർട്ടിയുടെ ഗീർട് വിൽഡേഴ്സിനെ പരാജയപ്പെടുത്തി പ്രധാനമന്ത്രി മാർക് റുെട്ടക്ക് അനായാസ ജയം. 93 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ റുെട്ടയുടെ ലിബറൽ പാർട്ടി (പീപ്ൾസ് പാർട്ടി ഫോർ ഫ്രീഡം ആൻഡ് ഡെമോക്രസി) 33 സീറ്റുകൾനേടി. ഫ്രീഡം പാർട്ടി 20 സീറ്റുമായി രണ്ടാമതെത്തി. ക്രിസ്ത്യൻ ഡെമോക്രാറ്റിക് അപ്പീൽ പാർട്ടി മൂന്നാമതെത്തി.
കുടിേയറ്റ ^മുസ്ലിം വിരുദ്ധത പുലർത്തുന്ന വിൽഡേഴ്സിന് കനത്ത തിരിച്ചടിയാണ് റുെട്ടയുടെ വിജയം. തികഞ്ഞ യൂറോപ്യൻ യൂനിയൻ വിരുദ്ധത പുലർത്തുന്നയാളും കൂടിയാണ് ഗീർട്. അതിനാൽ, ആശങ്കയോടെയാണ് ഇ.യു ഡച്ച് തെരഞ്ഞെടുപ്പിെന ഉറ്റുനോക്കിയത്. വിജയത്തിൽ അവർ റു െട്ടയെ അഭിനന്ദിച്ചു. തീവ്രവാദികൾക്കെതിരായ വിജയമാണി െതന്ന് ഇ.യു കമീഷണർ ജീൻ ക്ലൗഡ് ജങ്കർ വിലയിരുത്തി.
തീവ്രവലതുപക്ഷ പാർട്ടിയുടെ വളർച്ച തടഞ്ഞതിന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ മാർക് െഎറാൾട്ടും റുെട്ടയെ അനുമോദിച്ചു. ബ്രെക്സിറ്റിനും അമേരിക്കൻ തെരഞ്ഞെടുപ്പിനുംശേഷം ഉദയംചെയ്ത പോപ്പുലിസത്തെ ജനം തള്ളിക്കളഞ്ഞുവെന്ന് റുെട്ട വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രഖ്യാപിച്ചു. അടുത്ത നാലു വർഷത്തേക്ക് സുസ്ഥിര സർക്കാർ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂനിയൻ വിടുമെന്നും ഖുർആൻ നിരോധിക്കുമെന്നും മുസ്ലിം കുടിേയറ്റക്കാരെ പൂർണമായി നിരോധിക്കുമെന്നും മസ്ജിദുകൾ അടച്ചുപൂട്ടുമെന്നുമായിരുന്നു ഗീർട് വിൽഡേഴ്സിെൻറ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ. 2012ൽ 15സീറ്റുകൾ നേടിയിടത്ത് ഇക്കുറി വിൽഡേഴ്സിെൻറ പാർട്ടി 20 സീറ്റുകൾ നേടിയിട്ടുണ്ട്. 150 അംഗ പാർലമെൻറിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 28 പാർട്ടികൾ മത്സരരംഗത്തുണ്ടായിരുന്നു. 1.2 കോടി വോട്ടർമാരായിരുന്നു വിധിനിർണയത്തിൽ പങ്കാളികളായത്. സർക്കാർ രൂപവത്കരിക്കാൻ 76 സീറ്റുകൾവേണം. മൂന്നാം തവണയാണ് റുെട്ട പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപവത്കരണം വൈകിയേക്കും. യൂറോപ്പ് ആശങ്കയോടെ വീക്ഷിക്കുന്ന ഫ്രഞ്ച് തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കും. ജർമനിയും തെരഞ്ഞെടുപ്പ് ചൂടിലാണ്.
ബ്രെക്സിറ്റിനു ശേഷം കൃത്രിമ ജനപ്രീതിക്ക് അന്ത്യംകുറിച്ച വിജയം
ആംസ്റ്റർഡാം: യൂറോപ്പിൽ ബ്രെക്സിറ്റിനു ശേഷം ഉദയംകൊണ്ട കൃത്രിമ ജനപ്രീതിക്ക് അന്ത്യംകുറിക്കുന്നതായി നെതർലൻഡ്സ് പാർലെമൻറ് തെരഞ്ഞെടുപ്പ് വിജയം. കഴിഞ്ഞ വർഷം ആസ്ട്രേലിയയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജനം തീവ്ര വലതുപക്ഷ പാർട്ടിക്കെതിരെയാണ് വിധിയെഴുതിയത്.
അതേസമയം, ബ്രെക്സിറ്റ് വലിയൊരു പ്രചോദനമായാണ് ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടിയുടെ മരീൻ ലീപെൻ കാണുന്നത്. ഫ്രഞ്ച് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ ഏറെ വിജയസാധ്യത കൽപിക്കുന്നതും ലീപെന്നിനാണ്. അതേസമയം, ബ്രെക്സിറ്റ് ലീപെന്നിെൻറ ജനപ്രീതി വർധിപ്പിച്ചതായുള്ള കൃത്യമായ തെളിവുകളുമില്ല. അന്തിമ തെരഞ്ഞെടുപ്പിൽ വിജയിക്കില്ലെങ്കിലും പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ടത്തിേലക്ക് ഒരുപക്ഷേ, ലീപെൻ കടന്നുകൂടിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.