ലണ്ടനിൽ നവജാത ശിശുവിനും കോവിഡ് 19
text_fieldsലണ്ടൻ: വടക്കുപടിഞ്ഞാറൻ ലണ്ടനിൽ നവജാത ശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കുഞ്ഞിെൻറ അമ്മക്ക് പ്രസവത്തിന് മുമ്പ് ന്യുമോണിയ രോഗം സ്ഥിരീകരിച്ചിരുന്നു. പ്രസവശേഷം സംശയം തോന്നിയ ഡോക്ടർമാർ ഉടനെ കുഞ്ഞിെൻറ മാതാവിനെ കോവിഡ് 19 പരിശോധനക്ക് വിധേയമാക്കി.
അമ്മക്ക് കോവിഡ് 19 ബാധ കണ്ടെത്തിയതിനെ തുടർന്ന് ശിശുവിനും പരിശോധന നടത്തുകയായിരുന്നു. കുഞ്ഞിന് ജനിക്കുന്നതിന് മുമ്പാണോ ശേഷമാണോ രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിെൻറ മാതാവിനെ വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ഫെബ്രുവരിയിൽ ചൈനയിൽ ഒരു സ്ത്രീക്കും നവജാത ശിശുവിനും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. യൂറോപ്പിൽ കോവിഡ് 19 ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്. ലണ്ടനിൽ മാത്രം 136 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്കോട്ട്ലൻഡിൽ ആദ്യ കോവിഡ് മരണം കഴിഞ്ഞദിവസം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.