ന്യൂസിലൻഡ് തെരഞ്ഞെടുപ്പ്: നാഷനൽ പാർട്ടി മുന്നിൽ
text_fieldsവെലിങ്ടൺ: ന്യൂസിലൻഡിൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫലസൂചനകളിൽ പ്രധാനമന്ത്രി ബിൽ ഇംഗ്ലീഷിെൻറ നാഷനൽ പാർട്ടിയാണ് മുന്നിൽ. കുടിയേറ്റം, വ്യാപാരം, ധനകാര്യനയത്തോട് കേന്ദ്രബാങ്കിെൻറ സമീപനം എന്നിവയാണ് തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയങ്ങൾ. രാവിലെ എട്ടിനു തുടങ്ങിയ വോെട്ടടുപ്പ് വൈകീട്ട് ഏഴിന് അവസാനിച്ചു. 70 ശതമാനം ബാലറ്റുകൾ എണ്ണിയപ്പോൾ നാഷനൽ പാർട്ടിക്ക് 46.5 ശതമാനം വോട്ട് ലഭിച്ചു.
ലേബർ പാർട്ടി 35.5 ശതമാനം വോട്ടും സ്വന്തമാക്കി. അവരുടെ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടിക്ക് 5.9 ശതമാനവും. പ്രാഥമിക ഫലം അറിയാമെങ്കിലും ഒക്ടോബർ ഏഴിനാണ് ഒൗദ്യോഗികമായി പ്രഖ്യാപിക്കുക. 12 ലക്ഷം വോട്ടർമാർ മുൻകൂറായി വോട്ട് രേഖപ്പെടുത്തിയിരുന്നു. 32 ലക്ഷമാണ് രജിസ്റ്റർ ചെയ്ത വോട്ടർമാർ.
ന്യൂസിലൻഡിെൻറ ചരിത്രത്തിലിന്നുവരെ കാണാത്ത കടുത്ത മത്സരം നടന്ന തെരഞ്ഞെടുപ്പാണിതെന്നാണ് വിലയിരുത്തൽ. ചെറുകിട പാർട്ടികൾ ചേർന്ന് കൂട്ടുകക്ഷി സർക്കാർ ഭരിക്കുന്നതിനാൽ 1996 മുതൽ ജർമൻ രീതിയിൽ ആനുപാതിക പ്രാതിനിധ്യ പാർലമെൻറാണിവിടെയും.
ഇത്തവണയും അതു തെറ്റാൻ സാധ്യതയില്ല. ഒരു പാർട്ടിയും തനിച്ച് ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെന്നിരിക്കെ കൂട്ടുകക്ഷി സർക്കാർ രൂപവത്കരിക്കാനാണ് സാധ്യത. ഇൗ സാഹചര്യത്തിൽ കുടിയേറ്റവിരുദ്ധത പുലർത്തുന്ന വിൻസ്റ്റൺ പീറ്റേഴ്സിെൻറ നിലപാട് നിർണായകമാവും. രാഷ്ട്രീയ കിങ് മേക്കർ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.120 അംഗങ്ങളാണ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ലേബർ പാർട്ടിയുടെ ജസിന്ത ആദേൺ ആണ് ബില്ലിെൻറ എതിരാളി. ആഗസ്റ്റിൽ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഇൗ 37കാരി ന്യൂസിലൻഡിെൻറ ആദ്യ വനിത പ്രധാനമന്ത്രിയാവാനാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.