യുദ്ധത്തിൽ വിജയിച്ചു; ജാഗ്രത തുടരണം -ജസിന്ത ആർഡേൻ
text_fieldsന്യൂസിലൻഡ്: കോവിഡിെൻറ സമൂഹ വ്യാപനം തടയുന്ന യുദ്ധത്തിൽ രാജ്യം വിജയിച്ചതായും അത് നിലനിർത്താൻ ജാഗ്രത പാലി ക്കണമെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ. സമൂഹ വ്യാപനം ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതിനാൽ ലോക് ഡൗണിൽ തിങ്കളാഴ്ച രാത്രി 11.59 മുതൽ ഇളവ് അനുവദിക്കും.
നാലാഴ്ചയിലേറെയായി കടുത്ത നിയന്ത്രണങ്ങളുള്ള ലെവൽ 4 ലോക്ഡൗണാണ് ന്യൂസിലൻഡിൽ നടപ്പാക്കിയിരുന്നത്. ഇന്ന് രാത്രി മുതൽ നിയന്ത്രണങ്ങളിൽ ഇളവുനൽകി ലെവൽ 3 ആയി ലോക് ഡൗൺ കുറക്കും. ചില്ലറ വ്യാപാരികൾ, റെസ്റ്റോറൻറുകൾ, സ്കൂളുകൾ എന്നിവ ചെറിയ തോതിൽ തുറക്കാം. 10 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള സ്കൂളുകൾ ബുധനാഴ്ച വീണ്ടും തുറക്കും.
ഇളവ് നൽകിയെന്നു കരുതി മറ്റുള്ളവരുമായി കൂടുതൽ സമ്പർക്കം പുലർത്തരുതെന്നും അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഉണർത്തി. “ഞങ്ങൾ സമ്പദ്‌വ്യവസ്ഥ തുറക്കുകയാണ്, പക്ഷേ ആളുകളുടെ സാമൂഹിക ജീവിതം തുറക്കുന്നില്ല” എന്നാണ് ഇതേക്കുറിച്ച് ജസിന്ത പറഞ്ഞത്.
ആരോഗ്യസുരക്ഷയും ശാരീരിക അകലം പാലിക്കൽ നടപടികളും ഏർപ്പെടുത്തി തൊഴിലാളികൾക്ക് ജോലി പുനരാരംഭിക്കാം. 10 ലക്ഷത്തോളം പേർ ചൊവ്വാഴ്ച ജോലിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ന്യൂസിലാൻഡിലെ രോഗവ്യാപന നിരക്ക് (ഒരു രോഗി മറ്റുള്ളവർക്ക് പകരുന്നതിെൻറ എണ്ണം) ഇപ്പോൾ 0.4 ൽ താഴെയാണ്. 2.5 ആണ് ആഗോള ശരാശരി നിരക്ക്.
രാജ്യം രണ്ടാഴ്ചത്തേക്ക് ലെവൽ 3ൽ തുടരുമെന്ന് ജസിന്ത പറഞ്ഞു.“വിജയിക്കാൻ വൈറസിെൻറ അവസാന കണികയും ഇല്ലാതാക്കണം. പുൽത്തകിടിയിൽ സൂചി തിരയുന്നതുപോലെ പ്രയാസകരമാണത്” -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.