ബാക്ടീരിയ രോഗം: ന്യൂസിലൻഡിൽ ഒന്നരലക്ഷം കാലികളെ കൊല്ലുന്നു
text_fieldsവെല്ലിങ്ടൺ: രാജ്യവ്യാപകമായി പശുക്കളെ ബാധിച്ച മൈകോപ്ലാസ്മ ബോവിസ് എന്ന ബാക്ടീരിയ രോഗം തടയുന്നതിെൻറ ഭാഗമായി ന്യൂസിലൻഡിൽ ഒന്നരലക്ഷം പശുക്കളെ കൊല്ലാനൊരുങ്ങുന്നു.
തിങ്കളാഴ്ചയാണ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂസിലൻഡ് സമ്പദ് വ്യവസ്ഥയുടെ അടിത്തറയാണ് കാലിവളർത്തൽ.കഴിഞ്ഞ ജൂൈലയിലാണ് ഇൗ രോഗം ആദ്യമായി കണ്ടെത്തിയത്. യു.എസിലും യൂറോപ്പിലും ഇതു മൂലം പശുക്കളിൽ ന്യൂമോണിയയും വാതരോഗവും വ്യാപകമാകുന്നതായി കണ്ടെത്തി. ഏതാണ്ട് ഒരു കോടിയോളം പശുക്കൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. അതിെൻറ മൂന്നിലൊന്ന് പാലിനും ബാക്കിയുള്ളത് മാംസത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ 38 ഫാമുകളിലാണ് ഇൗ രോഗം കണ്ടെത്തിയത്. രോഗബാധിതരായ 24000 പശുക്കളെ അടുത്തിടെ കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.