ലോക്ക്ഡൗൺ ലംഘിച്ച് വിനോദയാത്ര; ന്യൂസിലാൻഡ് ധനമന്ത്രിക്ക് സ്ഥാനചലനം
text_fieldsബ്ലൂംബർഗ്: കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയമങ്ങൾ ല ംഘിച്ചതിന് ന്യൂസിലാൻഡിലെ ആരോഗ്യമന്ത്രിക്ക് സ്ഥാനചലനം. ആരോഗ്യ മന്ത്രി ഡേവിഡ് ക്ലാർകിനെ ധനകാര്യ സഹമന്ത്രി യായി തരംതാഴ്ത്തിയായതായി പ്രധാനമന്ത്രി ജസീന്ദ ആർഡെൻ അറിയിച്ചു. ലോക്ക്ഡൗൺ ലംഘിച്ച് ക്ലാർക് കുടുംബവുമായി കടൽതീരത്ത് സമയം ചെലവഴിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഡേവിഡ് ക്ലാർക് ഐസൊലേഷൻ നിയമങ്ങൾ പാലിക്കാതെ പർവ്വതനിരകളിൽ ബൈക്കിങിന് പോയത് ഏറെ വിമർശനമുയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം തൻെറ കുടുംബത്തോടൊപ്പം കടൽത്തീരത്ത് നടക്കുന്നതിനായി 20 കിലോമീറ്റർ വാഹനമോടിച്ചത്.
രാജ്യത്ത് സാധാരണ സാഹചര്യങ്ങളായിരുന്നുവെങ്കിൽ നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുമായിരുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹവും പങ്കാളിയായതിനാലാണ് നടപടി ചുരുക്കിയതെന്നും പ്രധാനമന്ത്രി ജസീന്ദ പറഞ്ഞു. ഡേവിഡ് ക്ലാർക്കിൽ നിന്ന് താനും ന്യൂസിലാൻഡും നല്ല പ്രവർത്തികളാണ് പ്രതീക്ഷിക്കുന്നതെന്നും ജസീന്ദ ആർഡെൻ പ്രസ്താവനയിൽ പറഞ്ഞു.
മാർച്ച് 25 നാണ് ന്യൂസിലാൻഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ രാജ്യത്ത് ആയിരക്കണക്കിന് നിയമഘംഘനങ്ങളാണ് പൊലീസ് റിപ്പോർട്ട് ചെയ്തത്. ഒരു ഘട്ടത്തിൽ പരാതി നൽകാനുള്ള വെബ്‌സൈറ്റ് തകരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.