അഭിമുഖത്തിനിടെ ഭൂചലനം: കൂളായി ന്യൂസിലൻഡ് പ്രധാനമന്ത്രി
text_fieldsവെല്ലിങ്ടൺ: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് ടി.വി ചാനലിൽ സംസാരിക്കുകയായിരുന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ആ സമയത്താണ് റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മുന്നിലുള്ള കാമറ ഇളകി. ഭൂചലനമാണെന്ന് മനസ്സിലായിട്ടും ആർഡെൻറ മുഖത്തെ ചിരി മാഞ്ഞില്ല.
മാത്രവുമല്ല, പരിപാടിയുടെ അവതാരകനോട്, അത്യാവശ്യം നല്ല ഭൂചലനമാണ് ഇപ്പോഴുണ്ടായത് എന്നവർ പറയുകയും ചെയ്തു. തലക്കുമുകളിൽ തൂങ്ങിനിൽക്കുന്ന ലൈറ്റുകളൊന്നുമില്ലാത്തതിനാൽ ഒരു പ്രശ്നവുമില്ലെന്നും അഭിമുഖം തുടരാമെന്നും അവർ കൂട്ടിച്ചേർത്തു. ഭൂചലനത്തിൽ അപകടമൊന്നുമില്ല.
ആർഡെൻറ ചങ്കുറപ്പോടെയുള്ള പ്രതികരണം ഉടൻ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ന്യൂസിലൻഡ് നിരന്തരം ഭൂചലനം അനുഭവപ്പെടുന്ന പ്രദേശമായതിനാൽ, മിക്കവർക്കും നേരിയ ചലനങ്ങൾ പ്രശ്നമാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.