പിഞ്ചുകുഞ്ഞിന് രക്ഷകനായി അഭയാർഥി യുവാവ്
text_fieldsഇസ്തംബൂൾ: ടെറസിെൻറ രണ്ടാംനിലയിൽനിന്ന് താഴേക്കു വീണ പിഞ്ചുകുഞ്ഞിന് രക്ഷകനായി ഫ്യൂസി സബാത്. തുർക്കി ഇസ്ത ംബൂളിലെ ഫാറ്റി ജില്ലയിലാണ് സംഭവം. ദോഹ മുഹമ്മദ് എന്ന രണ്ടുവയസ്സുകാരിയാണ് ഫ്ലാറ്റിെൻറ രണ്ടാം നിലയുടെ ജനലിലൂടെ അബദ്ധത്തിൽ താഴേക്കുവീണത്. ദോഹയുടെ അമ്മ അടുക്കളയിൽ ജോലിയിലായിരുന്നു.
റോഡിൽ നിൽക്കുകയായിരുന്ന സബാത് മുകളിലേക്കു നോക്കിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന കാഴ്ച. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുമ്പേ സബാത് രണ്ടു കൈയും നീട്ടി കുട്ടിയെ കൈപ്പിടിയിലൊതുക്കി. ഒരു നിമിഷം തെറ്റിയാൽ റോഡിൽ വീണ് ആ കുഞ്ഞുശരീരം ചിതറിപ്പോകുമായിരുന്നു. സബാത്തിെൻറ കൈയിലേക്കു വീണ ദോഹക്ക് പോറൽപോലുമേറ്റില്ല.
സംഭവം കണ്ടുനിന്നവർ ഉടൻ ഓടിക്കൂടി. കുട്ടിയെ രക്ഷിച്ചതിന് സബാത്തന് ദോഹയുടെ മാതാപിതാക്കൾ പാരിതോഷികവും നൽകി. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. അൽജീരിയയിൽ നിന്നും കുടിയേറിയ 17കാരനായ സബാത് വർക്ഷോപ് ജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.