എൻ.എച്ച്.എസും ഐസിയുവില്‍; ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ സ്വകാര്യ ആശുപത്രികളിലേക്ക് ചേക്കേറുന്നു
text_fieldsലണ്ടന്‍: എൻ.എച്ച്.എസില്‍ ചികിത്സക്കായി വെയ്റ്റിങ്ങ് ലിസ്റ്റിലുള്ള ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ പ്രൈവറ്റ് ഹോസ്പിറ്റലുകളെ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. എൻ.എച്ച്.എസ് വെയ്റ്റിങ്ങ് ലിസ്റ്റിലുള്ള ഏകദേശം 15-20 ശതമാനം പേര്‍, അടുത്ത സെപ്റ്റംബര്‍ മുതല്‍ ചികിത്സ കിട്ടാതെ വിഷമിക്കേണ്ടി വരും. നിലവിലുള്ള എൻ.എച്ച്.എസ് ഹോസ്പിറ്റലുകളുടെ ഏകദേശം 60 ശതമാനം സൗകര്യവും കൊറോണ രോഗികളെ ചികിത്സിക്കാന്‍ നീക്കി വെകുന്നതാണ് ഇതിനു കാരണം.
ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി വരുന്ന വേനൽക്കാലത്തോടെ എൻ.എച്ച്.എസ് രോഗികളുടെ വലിയൊരു ശതമാനത്തെ ചികിത്സിക്കുന്നത് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ആയിരിക്കും. ഏകദേശം 20 ലക്ഷം രോഗികളെ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ ചികിത്സിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്കിന്‍റെ അഭിപ്രായത്തില്‍ വരും മാസങ്ങളില്‍ പ്രൈവറ്റ് ഹോസ്പിറ്റലുകള്‍ 'വളരെ നിര്‍ണായക' ജോലികള്‍ ചെയ്യേണ്ടി വരും.
കൊറോണ പ്രതിസന്ധിയുടെ മറവില്‍ എൻ.എച്ച്.എസ് സ്വകാര്യവല്‍ക്കരിക്കാനുള്ള ആസൂത്രിതമായ നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.