നിമയും ദവയും ഒന്നല്ല; ഇനി രണ്ട്
text_fieldsമെൽബൺ: 15മാസം പ്രായമുള്ള ഭൂട്ടാനിലെ സയാമീസ് ഇരട്ടകളായ നിമയെയും ദവയെയും ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ വേർപെടുത്തി. മെൽബണിലെ റോയൽ ചിൽഡ്രൻസ് ആശുപത്രിയിൽ 20 ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 48മണിക്കൂർ കഴിഞ്ഞേ കുട്ടികളുടെ ആേരാഗ്യനിലയെ കുറിച്ച് എന്തെങ്കിലും പറയാനാവൂ എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ജോ ക്രാമേരി പറഞ്ഞു.
ഒരുമാസം മുമ്പാണ് കുട്ടികൾ അമ്മ ഭുംചു സാംഗ്മോക്ക് ഒപ്പം ആസ്ട്രേലിയയിലെത്തിയത്. ഭൂട്ടാനിൽ ശസ്ത്രക്രിയക്ക് സൗകര്യമില്ലാത്തതിനാലാണ് അമ്മയും കുഞ്ഞുങ്ങളും ആസ്ട്രേലിയയിലെത്തിയത്. ഇരുവരും കരളും കുടലിെൻറ ഒരുഭാഗവും പങ്കുവെക്കുന്നുണ്ട്. ആസ്ട്രേലിയയിലെ ജീവകാരുണ്യസംഘടനയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടന്നത്. സർജന്മാർ ഇരട്ടകളെ വേർപെടുത്തുന്ന ചിത്രങ്ങൾ ആശുപത്രി പുറത്തുവിട്ടു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.