കോവിഡ്: ചൈനയെ കുറിച്ച് വിധി പറയാൻ ഞാൻ ആളല്ല -ജസിന്ത ആർഡേൻ
text_fieldsവെല്ലിങ്ടൺ: കൊറോണ ൈവറസ് എങ്ങിനെയാണ് ഉത്ഭവിച്ചത് എന്നതിനെക്കുറിച്ച് വിധിപറയാൻ താൻ ആളല്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
കോവിഡ് ഉത്ഭവവും പ്രതിരോധവുമായി ബന്ധപ്പെട്ട് ചൈനയുടെ നടപടികളിൽ സുതാര്യതയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് “അതേക്കുറിച്ച് വിധി പറയാൻ എനിക്ക് കഴിയില്ല. ഞാൻ അതിന് യോഗ്യതയുള്ള ആളല്ല” എന്ന് ജസിന്ത പ്രതികരിച്ചത്. ചൈനയുടെ നിലപാട് അന്താരാഷ്ട്ര സുതാര്യതക്ക് വിരുദ്ധമാണെന്ന ഇൻറലിജൻറ്സ് റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യത്തോടും അവർ മൗനം പാലിച്ചു.
അതേസമയം, രോഗത്തിെൻറ തുടക്കവും വ്യാപനവും സംബന്ധിച്ച് ഭാവിയിൽ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജസിന്ത ആർഡേൻ പറഞ്ഞു. "മഹാമാരി ആവർത്തിക്കാതിരിക്കാൻ നമ്മൾ ഇതിൽ നിന്ന് പഠിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടികൾ കൈക്കൊണ്ടുവെന്ന് ലോകം മൊത്തം പുനർവിചിന്തനം നടത്തണം. ഞങ്ങളും അതിെൻറ ഭാഗമാകും. ആഭ്യന്തരമായി സ്വീകരിച്ച പ്രതിരോധ നടപടികളെയും പരിശോധനാവിധേയമാക്കും" -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.