കൊറോണ ഭീതി: ആഞ്ജല മെർക്കലിന് ജർമൻ മന്ത്രി ഹസ്തദാനം നിഷേധിച്ചു; പിന്നെ പൊട്ടിച്ചിരി
text_fieldsബെർലിൻ: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കലിന് ജർമൻ ആഭ്യന്തരമന്ത്രി ഹസ്തദാനം നിരസിച്ചത് പൊട്ടിച്ചിരി പടർത്തി. തിങ്കളാഴ്ച ബെർലിനിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
Not shaking hands, don’t care who it is... #coronavirus pic.twitter.com/Xs0BWdD5YQ
— ian bremmer (@ianbremmer) March 2, 2020
ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ ജർമൻ ആഭ്യന്തരമന്ത്രിയെ ഹസ്തദാനത്തിനായി സമീപിച്ചു. എന്നാൽ അദ്ദേഹം ചിരിച്ചുകൊണ്ട് ഹസ്തദാനം നൽകാൻ വിസമ്മതിച്ചു. ഇതോടെ ആഞ്ചെല മെർക്കൽ ഉൾപ്പെടെ കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു. ശേഷം ഹസ്തദാനത്തിനായി നീട്ടിയ തെൻറ കൈകൾ മുകളിലേക്കുയർത്തുകയും ‘ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്’ എന്ന് പറയുകയും ചെയ്തു.
കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോക നേതാക്കൾ ഹസ്തദാനം ഉൾപ്പെടെ പരസ്പരം സ്പർശിക്കുന്ന സാഹചര്യങ്ങളിൽനിന്ന് വിട്ടു നിൽക്കുകയാണിപ്പോൾ. സമൂഹമാധ്യമങ്ങളിൽ മന്ത്രിയുടെ പ്രവർത്തിയെ ചിലർ പിന്തുണക്കുേമ്പാൾ, ‘നമസ്തേ’ നൽകുന്നതാണ് മികച്ച മാർഗമെന്ന് മറ്റ് ചിലർ നിർദേശിക്കുന്നു.
Just do namaste! pic.twitter.com/YirX8zbado
— Keh Ke Peheno (@coolfunnytshirt) March 2, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.