ആണവ വിരുദ്ധ കൂട്ടായ്മക്ക് സമാധാന നൊബേൽ
text_fieldsഒാസ്ലോ: ആണവായുധങ്ങളില്ലാത്ത ലോകത്തിനായി പ്രവർത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മക്ക് ഇൗ വർഷത്തെ സമാധാന നൊബേൽ. സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായ ഇൻറർ നാഷനൽ കാമ്പയിൻ ടു അേബാളിഷ് ന്യൂക്ലിയർ വെപ്പൺസ് (െഎ.സി.എ.എൻ^െഎ കാൻ) എന്ന സംഘടനക്കാണ് പുരസ്കാരം. 2007ൽ വിയനയിൽ രൂപവത്കരിച്ച ‘െഎ കാൻ’ നൂറിലേറെ രാജ്യങ്ങളിലെ 300 സർക്കാറിതര സംഘടനകളുടെ കൂട്ടായ്മയാണ്. പിന്നീട് ആസ്ഥാനം ജനീവയിലേക്ക് മാറ്റുകയായിരുന്നു.
മഹാവിപത്തായ ആണവായുധങ്ങളുടെ ഉപയോഗം തടയാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിൽ ഒരു ദശകമായി സംഘടന പ്രവർത്തിക്കുന്നു. ഇതിനായി ക്രിയാത്മകമായി വ്യാപക പ്രചാരണം നടത്തുകയും ചെയ്യുന്നു. മുമ്പത്തേക്കാളും ആണവായുധം ഏറെ അപകടസാധ്യത സൃഷ്ടിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് പുരസ്കാര സമിതി വിലയിരുത്തി. ചില രാജ്യങ്ങൾ ആണവായുധങ്ങൾ ആധുനീകരിക്കുന്നു. കൂടുതൽ രാജ്യങ്ങൾ ആണവായുധങ്ങൾ സംഭരിക്കാൻ ശ്രമിക്കുന്നത് കടുത്ത ഭീഷണിയാണെന്ന് സമിതി വ്യക്തമാക്കി.
2017 ജുലൈ ഏഴിന് 122 രാജ്യങ്ങൾ ഒപ്പുവെച്ച ആണവ നിരോധന ഉടമ്പടി യാഥാർഥ്യമാക്കുന്നതിൽ ‘െഎകാൻ’ നിർണായക പങ്കുവഹിച്ചു. എന്നാൽ, ഒമ്പതു ആണവ ശക്തികൾ ഇതിൽ ഒപ്പിട്ടിട്ടില്ലാത്തതിനാൽ ഇൗ ഉടമ്പടി പ്രതീകാത്മകമായിട്ടാണ് വിലയിരുത്തുന്നത്. 300ലേറെ നാമനിർദേശങ്ങളിൽനിന്നാണ് സംഘടനയെ തെരഞ്ഞെടുത്തത്. ഡിസംബർ 10ന് ഒാസ്ലോയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.