സമാധാന നൊബേൽ: സാധ്യത പട്ടികയിൽ ട്രംപും കിമ്മും
text_fieldsഒാസ്ലോ: ആർക്കായിരിക്കും ഇത്തവണ സമാധാന നൊബേൽ പുരസ്കാരം? യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനായിരിക്കുേമാ? ഏയ് ട്രംപിനു ലഭിക്കില്ല. എല്ലാവരുടെയും മനസ്സിലുയരുന്ന ഉത്തരം. കൊറിയൻ പുനരേകീകരണത്തിന് നേതൃത്വം നൽകിയ കിം ജോങ് ഉന്നും മൂൺ ജെ ഇന്നും പങ്കിടുമോ? അതിനു സാധ്യതയേറെയാണ്. വെള്ളിയാഴ്ചയാണ് പുരസ്കാര പ്രഖ്യാപനം. അതുവരെ നോർവീജിയൻ പുരസ്കാര കമ്മിറ്റിയുടെ മുമ്പാകെയുള്ള പട്ടികയിലുള്ള പേരുകൾ അതീവ രഹസ്യമായി നിലനിൽക്കും. ഇക്കുറി വ്യക്തികളും സ്ഥാപനങ്ങളുമുൾപ്പെടെ 331 അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചത്.
പ്രതിബന്ധങ്ങൾ പൊട്ടിച്ചെറിഞ്ഞ് കൊറിയകൾ ഒന്നായ സംഭവമാണ് ഇൗ വർഷത്തെ ഏറ്റവും നാടകീയമായ സംഭവമായി സ്റ്റോക്ഹോം ഇൻറർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഡാൻ സ്മിത്ത് വിലയിരുത്തുന്നത്. അതേസമയം, കിമ്മിനെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ പുരസ്കാരപ്രഖ്യാപനത്തിന് മുന്നിൽ വെല്ലുവിളിയുയർത്തുന്നു. അതുകൊണ്ട് മൂണിന് ഒറ്റക്കു പുരസ്കാരം കൊടുക്കാമോ? അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ആലോചിക്കാമെന്ന് അന്താരാഷ്ട്ര വിഷയങ്ങളിൽ അവഗാഹമുള്ള സ്വീഡിഷ് പ്രഫസർ പീറ്റർ വാലൻസ്റ്റീൻ വിലയിരുത്തുന്നു. ശീതകാല ഒളിമ്പിക്സിൽ ഉത്തര കൊറിയയെ പെങ്കടുപ്പിക്കാൻ മൂൺ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച വീണ്ടും ട്രംപിലെത്തുന്നു. കൊറിയൻ ഉപദ്വീപുമായി ബന്ധം പുനഃസ്ഥാപിക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങൾ നൊബേലിന് അർഹനാക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് േജാൺസണും മൂണും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ എന്നിവരും സാധ്യത പട്ടികയിലുണ്ട്. ഇറാൻ ആണവകരാറിൽനിന്നും പാരിസ് ഉടമ്പടിയിൽനിന്നും പിൻവാങ്ങിയത് ട്രംപിെൻറ പ്രതിച്ഛായക്ക് ചെറുതല്ലാത്ത വിധം മങ്ങലേൽപിച്ചിട്ടുണ്ടെന്ന് സ്മിത്ത് വിലയിരുത്തുന്നു. വിഷയം സമാധാനം ആയതിനാൽ ഇക്കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. 20 വർഷം നീണ്ട ശത്രുത അവസാനിപ്പിച്ച എറിത്രിയയും ഇത്യോപ്യയും പുരസ്കാരം അർഹിക്കുന്നുണ്ട്. ഇത്യോപ്യൻ പ്രധാനമന്ത്രി ആബി അഹ്മദിന് പുരസ്കാരം ലഭിച്ചാൽ അതിശയിക്കാനില്ലെന്നും വാലൻസ്റ്റീൻ പറയുന്നു. അതുപോലെ ലൈംഗിക പീഡനങ്ങൾ തുറന്നുപറയാൻ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് കരുത്തുപകർന്ന മീ ടു മൂവ്മെൻറിനെയും തള്ളിക്കളയാനാവില്ല.
മുൻ വർഷം െഎ കാൻ എന്ന സംഘടനക്ക് പുരസ്കാരം നൽകിയത് ഒാർക്കുക. അഭയാർഥികളടക്കം ലോകമെങ്ങുമുള്ള പാവപ്പെട്ടവരുടെ പട്ടിണി മാറ്റാൻ പരിശ്രമിക്കുന്ന യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന് പുരസ്കാരം നൽകണമെന്നാണ് ഒാസ്ലോയിലെ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഹെൻറിക് ഉർദലിെൻറ അഭിപ്രായം. യു.എൻ അഭയാർഥി സംഘടനയായ യു.എൻ.എച്ച്.സി.ആർ, ജയിലിലടക്കപ്പെട്ട സൗദി ബ്ലോഗർ റായിഫ് ബദവി, റിപ്പോർേട്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്നിവയും സാധ്യത പട്ടികയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.