നൊബേല്‍ പുരസ്കാര ജേതാവ് ആശുപത്രിയിൽ: ഭാര്യ മരിച്ച നിലയിൽ
text_fieldsഷിക്കാഗോ: നൊബേല്‍ പുരസ്കാര ജേതാവും ജപ്പാനീസ് രസതന്ത്ര പ്രൊഫസറുമായ ഇ ഇച്ചി നെഗിഷിയുടെ ഭാര്യ സുമൈര്‍ നെഗിഷിയെ നോർത്തേൺ ഇല്ലിനോയിസിനു സമീപമുള്ള റോക്ക് ഫോര്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ സ്ഥലത്ത് അവശനിലയിൽ കണ്ട ഇച്ചി നെഗിഷിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
82കാരനായ പ്രൊഫസറും ഭാര്യയും വിമാനത്താവളത്തിലേക്ക് കാറില്‍ പുറപ്പെട്ടതായിരുന്നു. വഴിയില്‍ വാഹനം ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യാനയിലെ വെസ്റ്റ് ലഷ്‌ലിറ്റില്‍ താമസിച്ചിരുന്ന ഇരുവരെയും കാണാതായത്. പിന്നീട് ചൊവ്വാഴ്ച രാവിലെ 200 മൈല്‍ അകലെയുള്ള റോക്ക് ഫോര്‍ഡിലെ തെരുവിൽ അലഞ്ഞു നടക്കുന്ന നെഗിഷിയെയും അൽപം ദൂരെ നിർത്തിയിട്ട കാറിൽ ഭാര്യയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
പാര്‍കിന്‍സന്‍സ് രോഗവും മാനസിക അസ്വാസ്ഥ്യവുമുള്ള സുമൈര്‍ നെഗിഷി മരണം സ്വാഭാവികമാണെന്നാണ് ഒഗിള്‍ കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
2010 ല്‍ രസതന്ത്രത്തിനുള്ള നൊേബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞനാണ് നെഗിഷി. കാര്‍ബണ്‍ ആറ്റത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് ഇദ്ദേഹത്തെ നൊേബല്‍ സമ്മാനാര്‍ഹനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.