ദക്ഷിണ കൊറിയൻ പ്രസിഡൻറിന് ഉത്തര കൊറിയയിലേക്ക് ക്ഷണം
text_fieldsസോൾ: ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ ദക്ഷിണ കൊറിയൻ പ്രസിഡൻറിനെ രാജ്യത്തേക്ക് ക്ഷണിച്ചു. എത്രയും പെെട്ടന്ന് ക്ഷണം സ്വീകരിച്ച് ഉത്തര കൊറിയയിലെത്തണമെന്നാണ് കിം ജോങ് ഉൻ തെൻറ സഹോദരി കിം യോ ജോങ് വഴി മൂണിന് നൽകിയ സന്ദേശം. കിമ്മിെൻറ ക്ഷണം മൂൺ സ്വീകരിക്കുമോ എന്നറിയില്ല.
ശീതകാല ഒളിമ്പിക്സിെൻറ ഭാഗമായാണ് കിം യോ ജോങ് ദക്ഷിണ കൊറിയയിലെത്തിയത്. കിം കുടുംബത്തിലെ ഒരാൾ ദക്ഷിണ കൊറിയ സന്ദർശിക്കുന്നത് പതിറ്റാണ്ടുകൾക്കു ശേഷം ആദ്യമായതിനാൽ മാധ്യമങ്ങൾ വൻ വാർത്തപ്രാധാന്യമാണ് നൽകിയത്. 1953ൽ ഭിന്നിച്ചുപോയ കൊറിയകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ട ആവശ്യത്തെക്കുറിച്ച് ഇരുവരും ചർച്ചചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തര കൊറിയയിലേക്ക് പോകാൻ അധികാരമേറ്റയുടൻ മൂൺ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, വാഷിങ്ടൺ ഇടപെട്ട് തടയുകയായിരുന്നു. ശീതകാല ഒളിമ്പിക്സിനോടനുബന്ധിച്ച് രണ്ടുമാസമായി കൊറിയൻ ഉപദ്വീപ് ശാന്തതയിലാണ്. ഇൗ സ്ഥിതി നിലനിർത്തുകയാണ് ലക്ഷ്യമെന്നും മൂൺ വ്യക്തമാക്കി.
അതേസമയം, ആണവ മിസൈൽ പരീക്ഷണങ്ങളിൽനിന്ന് തൽക്കാലം പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കിം. ശീതകാല ഒളിമ്പിക്സിനു തൊട്ടുമുമ്പ് നടത്തിയ കൂറ്റൻ സൈനിക പരേഡ് അതാണ് തെളിയിക്കുന്നതും. 2007ൽ പരസ്പരം യുദ്ധം പ്രഖ്യാപിച്ചതുമുതൽ ആദ്യമായാണ് ഉത്തര കൊറിയൻ പ്രതിനിധി ദക്ഷിണ കൊറിയയിലെത്തുന്നത്. 2000ത്തിൽ കിമ്മിെൻറ മുൻഗാമിയും പിതാവുമായ കിം ജോങ് ഇല്ലും 2007ൽ പ്രധാനമന്ത്രിയായിരുന്ന രോഹ് മൂ ഹ്യൂനും ദക്ഷിണ െകാറിയ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.