മിസൈൽ പരീക്ഷണം: ഉത്തര കൊറിയൻ ‘മിസൈൽ മനുഷ്യർ’ക്ക് യു.എസ് വിലക്ക്
text_fieldsവാഷിങ്ടൺ: ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിനു പിന്നിൽ പ്രവർത്തിച്ച രണ്ട് ഉത്തര കൊറിയൻ ഉദ്യോഗസ്ഥർക്ക് യു.എസ് ഉപരോധം ഏർപ്പെടുത്തി. ആണവ- മിസൈൽ പരീക്ഷണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കിം േജാങ് സിക്, രി പ്യോങ് ചോൽ എന്നിവർക്കെതിരെയാണ് യു.എസ് ഉപരോധം പ്രഖ്യാപിച്ചത്.
ആണവ- മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുന്നതിനായി ഉത്തര കൊറിയക്കുമേൽ സമ്മർദം ചെലുത്തുന്നതിെൻറ ഭാഗമായാണ് നടപടി. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തിെൻറ സൂത്രധാരൻ കിം ആണെന്നാണ് കരുതുന്നത്. അടുത്തിടെ പരീക്ഷിച്ച ദീർഘദൂര ബാലിസ്റ്റിക് മിസൈൽപരീക്ഷണത്തിന് നേതൃത്വം നൽകിയത് രി പ്യോങ് ആണെന്നും യു.എസ് ട്രഷറി വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇരുവർക്കും യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. യുഎസ് പൗരന്മാരുമായുള്ള ഇവരുടെ എല്ലാവിധ ഇടപാടുകളും മരവിപ്പിച്ചു.
കഴിഞ്ഞാഴ്ച ഉത്തര കൊറിയക്കെതിരെ കടുത്ത നടപടികളുമായി യു.എൻ രക്ഷാസമിതിയും ഉപരോധം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.