ഉത്തര കൊറിയയുമായി ചർച്ചക്ക് തയാർ –ദക്ഷിണ കൊറിയ
text_fieldsസോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അനുരഞ്ജനത്തിെൻറ പാത തുറക്കുന്ന പ്രസ്താവന നടത്തിയതിനോട് അനുകൂലമായി പ്രതികരിച്ച് ദക്ഷിണ കൊറിയയും. പുതുവത്സരദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കിം ചർച്ചാ സന്നദ്ധത അറിയിച്ചിരുന്നത്.
ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ പെങ്കടുക്കാൻ ഉത്തര െകാറിയൻ സംഘത്തെ അയക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉത്തര കൊറിയൻ ഭരണാധികാരി വ്യക്തമാക്കിയിരുന്നു.
ഇത് ഏറെ പ്രതീക്ഷയേകുന്നതാണെന്നും തെൻറ രാജ്യം എപ്പോഴും ചർച്ചക്ക് ഒരുക്കമാണെന്നും ദക്ഷിണ കൊറിയയുടെ ഏകീകരണ വകുപ്പ് മന്ത്രി ചോ മ്യൂങ് ഗ്യോൻ ആണ് വ്യക്തമാക്കിയത്. അടുത്താഴ്ച തന്നെ ചർച്ച നടത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇതിനോട് ഉത്തര കൊറിയ പ്രതികരിച്ചിട്ടില്ല.
‘ഇരുകൊറിയകളും തമ്മിൽ നേർക്കുനേർ ഇരുന്ന് ചർച്ച നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ശീതകാല ഒളിമ്പിക്സിൽ ഉത്തര കൊറിയ പെങ്കടുക്കുന്നത് കൂടാതെ ഇരുരാജ്യങ്ങളെയും ബാധിക്കുന്ന നിരവധി കാര്യങ്ങൾ ഒരുമേശക്ക് ചുറ്റുമിരുന്ന് സംസാരിക്കാനാവും -ദക്ഷിണ കൊറിയൻ മന്ത്രി പറഞ്ഞു. അടുത്ത ചൊവ്വാഴ്ച അതിർത്തി ഗ്രാമമായ പൻമുൻയോമിൽ ചർച്ച നടത്താവുന്നതാണെന്ന് അദ്ദേഹം നിർദേശിച്ചു. 2015 ഡിസംബറിൽ ഇരുരാജ്യങ്ങളും തമ്മിൽ അവസാനമായി ചർച്ച നടന്നതും ഇവിടെയായിരുന്നു.
തങ്ങളുടെ രാജ്യത്ത് നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ ഉത്തര കൊറിയ പെങ്കടുക്കുന്നതിന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ നേരേത്ത തന്നെ പ്രോത്സാഹനം നൽകിയിരുന്നു. ഉത്തര കൊറിയ പെങ്കടുക്കുകയാണെങ്കിൽ ഒളിമ്പിക്സിൽ പൂർണ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകിയ അദ്ദേഹം ഇതിനുവേണ്ടി അമേരിക്കക്കൊപ്പം നടത്താൻ നിശ്ചയിച്ചിരുന്ന സൈനികാഭ്യാസം മാറ്റിവെക്കണമെന്നുവരെ ആവശ്യപ്പെട്ടിരുന്നു. ഉത്തര കൊറിയൻ ഭരണാധികാരിയുടെ ചർച്ചക്ക് സന്നദ്ധമാണെന്ന രീതിയിലുള്ള പ്രസ്താവനയെ കഴിഞ്ഞദിവസം ദക്ഷിണ കൊറിയൻ പ്രസിഡൻറ് സ്വാഗതം ചെയ്യുകയും ചെയ്തു. സമാധാനത്തിനായുള്ള മികച്ച നീക്കമാണിതെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
അതേസമയം, മൂൺ ജെ ഇന്നിനും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനുമിടയിലെ അകലം വർധിപ്പിക്കുക മാത്രമാണ് കിം ജോങ് ഉന്നിെൻറ പ്രസ്താവനക്ക് പിന്നിലെന്ന് നിരീക്ഷണമുയർന്നിട്ടുണ്ട്. ഉത്തര കൊറിയയുടെ ചൂണ്ടയിൽ ദക്ഷിണ കൊറിയ കൊത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് കഴിഞ്ഞവർഷം നടന്ന അനൗദ്യോഗിക ചർച്ചകളിൽ പെങ്കടുത്തിട്ടുള്ള മുൻ യു.എസ് നയതന്ത്രജ്ഞൻ ഇവാൻസ് റെവറെയെയുടെ അഭിപ്രായം. സ്വയം പ്രഖ്യാപിത ആണവായുധ രാജ്യമായ ഉത്തര കൊറിയയുടെ ഭരണാധികാരി അതുസംബന്ധിച്ച് ഇതേ പ്രസംഗത്തിൽ തന്നെ വ്യക്തമാക്കിയ കാര്യങ്ങൾ പരിഗണിക്കുേമ്പാൾ ദക്ഷിണ കൊറിയയുമായി സമാധാനം പുനഃസ്ഥാപിക്കാൻ ഉത്തര കൊറിയക്ക് താൽപര്യമുണ്ടെന്ന് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം കുട്ടിച്ചേർത്തു. തെൻറ രാജ്യത്തിെൻറ ആണവായുധശേഖരം ഇപ്പോൾ നിറഞ്ഞുകഴിഞ്ഞെന്നും ഇവ ഏതുസമയവും ഉപയോഗിക്കാനുള്ള ബട്ടൺ സ്വന്തം മേശപ്പുറത്തുതന്നെയുണ്ടെന്നും പറഞ്ഞ കിം ജോങ് ഉൻ ‘തങ്ങളുടെ ആണവായുധപരിധിക്കുള്ളിലാണ് യു.എസ് എന്ന് അവർക്ക് അറിയാം. ഇത് ഭീഷണിയല്ല, യാഥാർഥ്യമാണ്. അത് അറിയാവുന്നതിനാലാണ് യു.എസ് യുദ്ധത്തിന് മുതിരാത്തത്’ എന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.