യു.എസ് ഉച്ചകോടി : റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര െകാറിയ
text_fieldsസോൾ: അടുത്തിടെ രൂപെപ്പട്ട യു.എസ്-ഉത്തര െകാറിയ ബന്ധത്തിൽ പൊടുന്നനെ വിള്ളൽ വീണു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി സിംഗപ്പൂരിൽ ജൂൺ 12ന് നടത്താനിരുന്ന ഉച്ചകോടി റദ്ദാക്കുമെന്ന ഭീഷണിയുമായി ഉത്തര െകാറിയ രംഗത്തുവന്നു.
ഏകപക്ഷീയമായി ഉത്തര െകാറിയ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന നിലപാട് ട്രംപ് ഭരണകൂടം തുടരുന്നിടത്തോളം ചർച്ചക്ക് താൽപര്യമില്ലെന്നും ഉച്ചകോടി പുനരാലോചിക്കേണ്ടിവരുമെന്നും വിദേശകാര്യ വകുപ്പിെൻറ ഒന്നാം ഉപമന്ത്രി കിം ഗ്വാൻ വ്യക്തമാക്കി. ഒൗദ്യോഗിക വാർത്ത ഏജൻസിയായ കെ.സി.എൻ.എയാണ് പ്രസ്താവന പുറത്തുവിട്ടത്. കൊറിയൻ ഉപദ്വീപിൽ ആണവനിരായുധീകരണത്തിന് തയാറാണെന്ന് ഉത്തര െകാറിയ നേരത്ത പ്രഖ്യാപിച്ചതാണ്.
എന്നാൽ, തങ്ങൾക്കെതിരെ തുടരുന്ന ശത്രുത നയവും ആണവ ഭീഷണിയും അമേരിക്ക നിർബന്ധമായും അവസാനിപ്പിക്കേണ്ടതുണ്ട്. ‘ലിബിയൻ മാതൃക’യിലുള്ള ആണവനിരായുധീകരണമാണ് ലക്ഷ്യമെന്ന യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടെൻറ നിലപാടിനെ ഗ്വാൻ രൂക്ഷമായി വിമർശിച്ചു. ഇത്തരം സമ്മർദങ്ങൾക്ക് ഉത്തര കൊറിയ വഴങ്ങില്ല. ലിബിയയുെടയും ഇറാഖിെൻറയും മേൽ അടിേച്ചൽപിച്ച ൈപശാചികത ആവർത്തിക്കാനാണ് ശ്രമം.
സമ്പൂർണവും പരിശോധിക്കാവുന്നതും തിരിച്ചുപോക്കിനിട നൽകാത്തതുമായ ആണവ നിരായുധീകരണത്തിനാണ് പ്യോങ്യാങ്ങിനുമേൽ വാഷിങ്ടൺ സമ്മർദം ചെലുത്തുന്നത്. എന്നാൽ, ഇൗ കാര്യത്തിൽ ഉത്തര കൊറിയ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെയുമായി കഴിഞ്ഞമാസം നടത്തിയ ഉച്ചകോടിയിൽ ഉൻ ആണവ നിരായുധീകരണത്തിനുള്ള പ്രതിബദ്ധത അറിയിച്ചിരുന്നു.
എന്നാൽ, ചരിത്രപരമായ ഉച്ചകോടി നടക്കുമെന്ന പ്രതീക്ഷയാണ് യു.എസ് പ്രകടിപ്പിച്ചത്. രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചക്കുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.