ആണവ നിരായുധീകരണം: വിട്ടുവീഴ്ചയില്ല –യു.എസ്
text_fieldsപ്യോങ്യാങ്: കൊറിയൻ ഉപദ്വീപിൽ കൊറിയയിലെ സമ്പൂർണ ആണവ നിരായുധീകരണം എന്നതിൽ വിട്ടുവീഴ്ചക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ.
പ്യോങ്യാങ്ങിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും സംഘവുമായുള്ള പോംപിയോയുടെ രണ്ടാം ദിന ചർച്ചകൾക്കിടെ വക്താവ് ഹെതർ നവേർട്ടാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഉത്തര കൊറിയയുടെ പൂർണ ആണവ നിരായുധീകരണം, സുരക്ഷാ ഉറപ്പുകൾ, 1950-53 കൊറിയൻ യുദ്ധകാലത്തെ യു.എസ് സൈനികരുടെ ഭൗതികാവശിഷ്ടം കൈമാറൽ എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങൾക്കു മേലാണ് ചർച്ച. ഈ വിഷയങ്ങളിൽ പോംപിയോക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും അവർ പറഞ്ഞു.
ആണവനിലയങ്ങളുടെ സമ്പുഷ്ടീകരണവുമായി ഉത്തര കൊറിയ മുന്നോട്ടുപോകുന്നതായുള്ള വാര്ത്തകള്ക്കിടെയാണ് പോംപിയോ ചർച്ചകൾക്കായി ഉത്തര കൊറിയയിൽ എത്തിയത്. ഉത്തരകൊറിയയുടെ നിലപാട് അറിയുകയാണ് പ്രധാനം.
അമേരിക്ക നടത്തിയ വൻ ആണവായുധ പരീക്ഷണങ്ങളുടെ ചിത്രങ്ങൾ പുറത്ത്
വാഷിങ്ടൺ: ശീതയുദ്ധം മൂർധന്യത്തിലെത്തിയ 1945-1962 കാലത്ത് അമേരിക്ക നടത്തിയ നൂറുകണക്കിന് ശക്തിയേറിയ ആണവായുധ പരീക്ഷണങ്ങളുടെ ചിത്രങ്ങൾ പുറത്ത്. ഉത്തര കൊറിയ ആണവശേഷി നിർവീര്യമാക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസവും പുതിയ ഉപരോധം പ്രഖ്യാപിച്ച അമേരിക്ക കൈവശംവെക്കുന്ന ആണവായുധങ്ങളുടെ ഭീകരത വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്തുവന്നത്. കാലിേഫാർണിയയിലെ ലോറൻസ് ലിവർമോർ നാഷനൽ ലൈബ്രറി അഞ്ചു വർഷമെടുത്താണ് 250ഒാളം പഴയ വിഡിയോകൾ നന്നാക്കിയെടുത്തത്.
യു.എസിലെ കേന്ദ്രങ്ങളിലാണ് പരീക്ഷണങ്ങളെന്ന് പറയുന്നുവെങ്കിലും എവിടെയാണെന്ന് വ്യക്തമാക്കുന്നില്ല. പസഫിക് സമുദ്രത്തിലോ നെവാദ മരുഭൂമിയിലോ ആകാം ഇവയെന്നാണ് അനുമാനം. യു.എസ് സേനയുടെ കൈവശമുള്ള ആണവായുധങ്ങളെ കുറിച്ച് ലഭ്യമായ ധാരണകളെല്ലാം തിരുത്തുന്നതാണ് വിഡിയോകളിലെ ദൃശ്യങ്ങളെന്ന് ഇവ നന്നാക്കുന്നതിന് മുൻകൈയെടുത്ത ലബോറട്ടറിയിലെ ഗ്രെഗ് സ്പ്രിഗ്സ് പറഞ്ഞു.
1945-62 കാലത്ത് യു.എസ് സർക്കാർ നടത്തിയതായി പറയുന്ന 210 ആണവ പരീക്ഷണങ്ങളിലേറെയും പുതിയ വിഡിയോകളിലുണ്ട്. 100 കിലോ ടൺ ഭാരമുള്ള ആയുധങ്ങൾവരെ ഭൂമിയിൽ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതും കാണാം. അമേരിക്കക്ക് 6,800 ആണവായുധങ്ങൾ സ്വന്തമായുണ്ടെന്നാണ് കണക്ക്. ഇതിൽ 1,800 എണ്ണം പല ഭാഗങ്ങളിലായി വിന്യസിക്കപ്പെട്ടതാണ്. റഷ്യയുടെ വശം 7,000ത്തോളം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.