‘അനുഭവിക്കേണ്ടിവരും’ -യു.എൻ വോട്ടിനു മുമ്പായി ഉത്തര കൊറിയ
text_fieldsന്യൂേയാർക്: ആണവ പരീക്ഷണം നടത്തിയതിനു പിറകെ പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങൾക്ക് യു.എൻ അംഗീകാരം നൽകിയാൽ കനത്ത വിലയൊടുക്കേണ്ടിവരുമെന്ന് ഉത്തര കൊറിയ. ഒരാഴ്ച മുമ്പ് ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതോടെയാണ് അമേരിക്ക കടുത്ത ഉപരോധങ്ങളടങ്ങിയ പുതിയ പ്രമേയം യു.എൻ രക്ഷാസമിതിക്കു മുമ്പാകെ വെച്ചത്. ഇതിന് അംഗീകാരം നൽകാൻ ന്യൂയോർക്കിൽ യോഗം ചേരാനിരിക്കെയാണ് ഉത്തര കൊറിയയുടെ ഭീഷണി. പ്രമേയം നിയമവിരുദ്ധമാണെന്നും ഇതിനെതിരെ ഏതറ്റംവരെയും രാജ്യം പോകുമെന്നും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഉത്തര കൊറിയയിലേക്ക് ഇന്ധന കയറ്റുമതിക്ക് സമ്പൂർണ നിരോധനം, ഭരണാധികാരി കിം ജോങ് ഉന്നിെൻറയും സർക്കാറിെൻറയും വിദേശ ആസ്തികൾ മരവിപ്പിക്കൽ തുടങ്ങിയവ അടങ്ങിയതായിരുന്നു ആദ്യ പ്രമേയമെങ്കിലും ചൈനയും റഷ്യയും എതിരെ നിലയുറപ്പിച്ചതോടെ മയപ്പെടുത്തിയിട്ടുണ്ട്. രക്ഷാസമിതിയിൽ ഇരു രാജ്യങ്ങൾക്കും വീറ്റോ ഉള്ളതിനാൽ കടുത്ത പ്രമേയം പാസാകില്ലെന്നുറപ്പായതോടെയാണ് ഉപരോധത്തിെൻറ തീവ്രത കുറക്കാൻ അമേരിക്ക സന്നദ്ധമായത്. ചർച്ചകളിലൂടെ സമവായമുണ്ടാക്കണമെന്ന് നേരേത്ത ൈചന ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.